You are here
Home > ദേശീയം > ബാങ്കിൽ ക്യൂ നിന്ന റിട്ടയേഡ് ജവാൻ മരിച്ചു

ബാങ്കിൽ ക്യൂ നിന്ന റിട്ടയേഡ് ജവാൻ മരിച്ചു

ഔറംഗബാദ്: ബാങ്കിൽ നോട്ട് മാറാനെത്തിയ മുൻസൈനികൻ ലൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിൽ ഔറംഗബാദിലാണ് സംഭവം.

ദഅ്വത് നഗ‍ർ സ്വദേശി സുരേന്ദ്ര ശ‍ർമ(60) ആണ് മരണപ്പെട്ടത്.

ബാങ്ക് മാനേജ‍ർ ഉൾപ്പെടെ 50ൽ അധികം പേ‍ർ ഇതിനകം മരണപ്പെട്ടിരുന്നു.

ബാങ്കിൽ ക്യൂ നിൽക്കേണ്ടി വരുന്ന പൊതുജനത്തിന്‍റെ ദുരിതത്തെ കുറിച്ച് പറയുമ്പോൾ, അതിർത്തിയിൽ ക്യൂ നിൽക്കുന്ന സൈനികരെ ഓർമിക്കണമെന്നാണ് സർക്കാർ അനുകൂലികൾ പറഞ്ഞിരുന്നത്.

എന്നാൽ, ഇപ്പോൾ ഒരു മുൻസൈനികൻ തന്നെ ബാങ്കിൽ മണിക്കൂറുകളോളം ക്യൂ നിന്ന കുഴഞ്ഞു വീണ് മരണപ്പെട്ട സംഭവവും ഉണ്ടായിരിക്കുകയാണ്.

 

Comments

comments

Top
>