You are here
Home > ദേശീയം > ഇസ്ലാമിക് ബാങ്കിങ്ങിന് പച്ചക്കൊടി വീശി റിസർവ് ബാങ്ക്!

ഇസ്ലാമിക് ബാങ്കിങ്ങിന് പച്ചക്കൊടി വീശി റിസർവ് ബാങ്ക്!

ഡെൽഹി: ഏറെ നാളായുള്ള കാത്തിരിപ്പിനൊടുവിൽ പലിശരഹിതവും ഇസ്ലാമിക മാനദണ്ഡങ്ങൾ പരിഗണിച്ചുള്ളതുമായ ബാങ്കിങ്ങ് രീതികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം.

പ്രാരംഭമെന്ന നിലയിൽ, നിലവിലുള്ള ബാങ്കുകളിൽ ഇസ്ലാമിക് വിൻഡോകൾക്കായിരിക്കും തുടക്കമിടുക.

വളരെ ചുരുങ്ങിയ സേവനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതെങ്കിലും വിജയകരമെന്നു കണ്ടാൽ ഇത് വിപുലപ്പെടുത്തും.

ലാഭനഷ്ടങ്ങൾ ഒരുപോലെ പങ്കുവെക്കുക എന്ന കാഴ്ചപ്പാടോടു കൂടിയുള്ള പൂർണാർഥത്തിലുള്ള ഇസ്ലാമിക് ബാങ്കിങ്ങ് തന്നെ നടപ്പിലാക്കുകയെന്നത് പരിഗണനയിലുണ്ട്. പക്ഷെ ഇതിന് സമയമെടുക്കും.

നിക്ഷേപകർക്ക് നിശ്ചിത ശതമാനം പലിശയായിരിക്കില്ല ഇസ്ലാമിക് ബാങ്കിങ്ങിൽ ലഭിക്കുക. നിക്ഷേപതുക വിവിധങ്ങളായ പദ്ധതികളിൽ ഉപയോഗിക്കുകയും ലാഭത്തിൽ നിന്നും നിശ്ചിത ശതമാനം പങ്കുവെക്കുകയായിരിക്കും ചെയ്യുക.

Comments

comments

Top
>