You are here
Home > ദേശീയം > പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് കറൻസിയില്ലാത്ത രാജ്യം – വെങ്കയ്യനായിഡു

പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് കറൻസിയില്ലാത്ത രാജ്യം – വെങ്കയ്യനായിഡു

ഡെൽഹി: കറൻസി പരിഷ്കരണത്തിലൂടെ പ്രധാനമന്ത്രി മോഡി യഥാര്‍ത്ഥത്തിൽ ലക്ഷ്യമിടുന്നത് കറൻസിയില്ലാത്ത സാമ്പത്തിക വ്യവസ്ഥ തന്നെയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു.

രാജ്യതലസ്ഥാനത്ത് നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരിക എന്ന പരിമിതമായ ലക്ഷ്യം മാത്രമല്ല മുന്നിലുള്ളത്. കറൻസിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയും എല്ലാ മേഖലയിലും ഡിജിറ്റൽ ട്രാൻസാക്ഷനുകൾ സാധ്യമാവുകയും ചെയ്യുന്ന ഒരു നാളെയെയാണ് സ്വപ്നം കാണുന്നത്. അതുവഴി ഒരാളും നേ‍ർക്കുനേരെ പണമിടപാട് നടത്താത്ത സാഹചര്യം ഉണ്ടാകും.

കറൻസി പരിഷ്കരണത്തിൽ നിന്നും പിറകോട്ടു പോകുന്ന പ്രശ്നമില്ല.

എന്നാൽ, ഈ നീക്കം ചെറുകിട വ്യാപാരമേഖലയെ പൂർണമായും തകര്‍ക്കുമെന്നും വൻകിട കുത്തകകള്‍ക്ക് മാത്രമായിരിക്കും ഈ പരിഷ്കരണത്തിന്‍റെ നേട്ടമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments

comments

Top
>