You are here
Home > ദേശീയം > ഇന്ത്യ ക്യാഷ് ലെസ് ആകുന്നത് ഇങ്ങനെ – ബി.ബി.സി റിപ്പോർട്ട്

ഇന്ത്യ ക്യാഷ് ലെസ് ആകുന്നത് ഇങ്ങനെ – ബി.ബി.സി റിപ്പോർട്ട്

ഡെൽഹി: ആദ്യം കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരിൽ നടപ്പിലാക്കുകയും പിന്നീട് പണം തന്നെ ഇല്ലാതാക്കാനാണെന്ന് ന്യായീകരണം ചമക്കുകയും ചെയ്ത കറൻസി പരിഷ്കരണം ഫലം കാണുന്നു. പക്ഷെ അത് മോഡിയും കൂട്ടരും പറയുന്നതു പോലെ ഡിജിറ്റലൈസ് ആയിട്ടല്ല എന്നു മാത്രം.

കാഷ് ലെസ് സൊസൈറ്റിയിലേക്കുള്ള ചുവടുവെപ്പാണ് തന്‍റെ കറൻസി പരിഷ്കരണമെന്ന് മോഡി പിന്നീട് വാക്കുമാറ്റിയിരുന്നു. പക്ഷെ ബഹുഭൂരിപക്ഷം മതിയായ വിദ്യാഭ്യാസമില്ലാത്ത, സാങ്കേതിക ജ്ഞാനമില്ലാത്ത, ഒരു വികസ്വര രാജ്യത്ത് ഇത് സാധ്യമല്ലെന്ന വാദങ്ങളെ മോഡി വിലക്കെടുത്തില്ല.

എന്നാൽ ഇപ്പോൾ ഇന്ത്യൻ ഗ്രാമങ്ങൾ കറൻസിയില്ലാത്ത ജീവിതം പരിശീലിച്ചു തുടങ്ങിയിരിക്കുന്നു. പൗരാണിക വിനിമയ സംവിധാനമായ ബാർടർ സമ്പ്രദായത്തിലൂടെയാണ് പുതിയ പരിഷ്കരണമുണ്ടാക്കിയ പ്രതിസന്ധിയെ ഗ്രാമീണർ മറികടക്കാൻ ശ്രമിക്കുന്നത്.

സാധനങ്ങൾക്കു പകരം സാധനം, സേവനങ്ങൾക്ക് കൂലിയായി സാധനങ്ങൾ എന്നിങ്ങനെ കൈമാറിയാണ് ഗ്രാമീണർ നിലവിൽ ഉപജീവനം നടത്തുന്നതെന്ന് ബി.ബി.സ ി റിപ്പോര്‍ട്ട്  ചെയ്തു.

ബാങ്കുകളിൽ ഇട്ട പണം തിരിച്ചെടുക്കാൻ നിയന്ത്രണങ്ങൾ വന്നതോടെ ജനം കൂടുതൽ ഡിജിറ്റൽ ട്രാൻസാക്ഷനുകളിലേക്ക് വരുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, ജനം പരമാവധി ബാങ്കുകളിൽ പണം നിക്ഷേപിക്കാതിരിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

കയ്യിലുള്ള പണം അത്യാവശ്യങ്ങൾക്കു വേണ്ടി മാറ്റിവെക്കുകയും ഇടപാടുകൾ സാധനങ്ങളുടെ കൈമാറ്റത്തിലൂടെ നടപ്പിലാക്കുകയുമാണ് പുതിയ ഇന്ത്യ.

കറൻസി ക്ഷാമത്തിന് പരിഹാരമായി സൗജന്യ ഹോട്ടലുകൾ തേടിപ്പോകാൻ പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. എന്നാൽ, മോഡിയുടെ ഉപദേശമില്ലാതെ തന്നെ തങ്ങൾക്ക് തങ്ങളുടേതായ നിലയിൽ നിലനിൽക്കാനറിയാമെന്ന് കാണിച്ചുകൊടുക്കുകയാണ് ഇന്ത്യൻ ഗ്രാമങ്ങൾ

Comments

comments

Top
>