You are here
Home > പ്രതിഷേധം

കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല. മലയാളി വീട്ടമ്മയുടെ കണ്ണീർ പ്രധാനമന്ത്രി കാണുമോ

സർക്കാരിന്റെ തലതിരിഞ്ഞ പരിഷ്കരണങ്ങളുടെ പേരിൽ, സുഖമില്ലാതിരിക്കുന്ന കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ പോലും പണമില്ലാതെ സങ്കടം പങ്കുവെക്കുന്ന മലയാളി വീട്ടമ്മയുടെ കണ്ണുനീർ കാണുന്നവരിലെല്ലാം നൊന്പരമുണർത്തുന്നു. ലീഹ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വീട്ടമ്മ, താൻ ഏതെങ്കിലുമൊരു പാർട്ടിയോട് പ്രത്യേകമായ അടുപ്പമോ ശത്രുതയോ വെച്ചുപുലർത്തുന്ന വ്യക്തിയല്ലെന്ന മുഖവുരയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പുതിയ പരിഷ്കരണം കാരണമായി തന്റെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ 200 രൂപ പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ആരോട് കടം ചോദിച്ചാലും ആരുടെ കയ്യിലും പണമില്ല. എന്ത് പരിഷ്കരണം

Top
>