മുംബൈ: മുൻപ്രധാനമന്ത്രിയുടെ വാക്കുകൾ നരേന്ദ്രമോഡി പരിഗണിക്കാൻ തയ്യാറാകണമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.
കറൻസി പരിഷ്കരണത്തെക്കുറിച്ച് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ശ്രീ മൻമോഹൻ സിങ് ഇന്ന് പാര്‍ലമെന്‍റില്‍ ഉജ്വലമായ പ്രഭാഷണം നടത്തിയിരുന്നു. ഇതിനേതുടര്‍ന്നാണ് ഉദ്ധവ് താക്കറെ മന്‍മോഹന്‍സിങ്ങിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
മന്‍മോഹന്‍സിംഗ് പ്രഗത്ഭനായ സാമ്പത്തിക വിദഗ്ധനാണ്. മോഡി തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കണം.
മുൻപും ഉദ്ധവ് താക്കറെ നോട്ടു പരിഷ്കരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Comments
comments