ഗയ/പാറ്റ്ന : കറൻസി ദുരന്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ ബീഹാറിൽ നിന്ന് വൃക്കരോഗിയായ സ്ത്രീയും.
കഴിഞ്ഞ ദിവസം ഗയയിലെ അനുഗ്രഹ് നാരായൺ മഗഥ് ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
മഞ്ചുദേവിയാണ് കറൻസി സ്വീകരിക്കാത്തതിനാൽ ചികിത്സ കിട്ടാതെ മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയയാക്കാൻ ഡോക്ടർമാർ നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും നവംബര്‍ 24 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇന്നലെ (നവം 23) പഴയ നോട്ടുകള്‍ സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കിയയക്കുകയായിരുന്നു.
Comments
comments
