You are here
Home > ദേശീയം > റിസർവ് ബാങ്ക് ഗവർണർക്കെതിരെ FIR റജിസ്റ്റർ ചെയ്തു

റിസർവ് ബാങ്ക് ഗവർണർക്കെതിരെ FIR റജിസ്റ്റർ ചെയ്തു

ഭരത്പൂർ: ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്ന് രാജസ്ഥാനിൽ അഭിഭാഷകൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെതിരെ നൽകിയ പരാതിയിൽ പോലീസ് FIR രജിസ്റ്റർ ചെയ്തു.

കോൺഗ്രസ് പ്രവര്‍ത്തകനായ വിശ്വേന്ദ്ര സിങ് (54) ആണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഒരു ബാങ്കിൽ നിന്നും 10000 രൂപ പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് വിശ്വേന്ദ്ര സിങ് പരാതി നൽകിയിരിക്കുന്നത്.

പണം പിൻവലിക്കാനെത്തിയ അദ്ദേഹത്തോട് ബാങ്കിൽ ആകെ മൂന്നു ലക്ഷം രൂപ മാത്രമേയുള്ളൂവെന്നും 2000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവില്ലെന്നും ബാങ്ക് ജീവനക്കാർ അറിയിക്കുകയായിരുന്നു.

മതിയായ മുന്നൊരുക്കമില്ലാതെയും ബാങ്കുകളിൽ ആവശ്യത്തിന് നോട്ടുകൾ എത്തിക്കാതെയും കറൻസി പരിഷ്കരണം നടത്തിയതിനാലാണ് ഇത്തരത്തിൽ പ്രയാസങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് പരാതി.

കറൻസി പരിഷ്കരണത്തെ കുറിച്ച് മുൻപേ അറിയുമായിരുന്നിട്ടും സമയത്തിന് ആവശ്യമായ നോട്ടുകൾ അച്ചടിച്ച് വിതരണത്തിന് ഏർപ്പാടുകൾ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് സിങ്ങ് ചോദിച്ചു.

ഉത്തരവാദിത്തപൂർണമല്ലാതെ വിഷയം കൈകാര്യം ചെയ്തതിനാൽ ജനങ്ങൾക്ക് ദുരിതമുണ്ടായതിനാൽ ഉത്തരവാദിത്തപ്പെട്ടവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വേന്ദ്ര സിങ്ങ് പറഞ്ഞു.

Comments

comments

Top
>