You are here
Home > ദേശീയം > ഇനി ജയിലിലേക്ക് – ശശികലക്ക് 4 വര്‍ഷം തടവ്

ഇനി ജയിലിലേക്ക് – ശശികലക്ക് 4 വര്‍ഷം തടവ്

ന്യൂഡെൽഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശശികല നടരാജന് സുപ്രീംകോടതി നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പത്തു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്.

ജയലളിതയും ശശികലയും ബന്ധുക്കളും അധികാരപദവി ഉപയോഗിച്ച് 60 കോടിയിലധികം അനധികൃതമായി സമ്പാദിച്ചുവെന്നതായിരുന്നു കേസ്. ജയലളിത ഒന്നാം പ്രതിയും ശശികല രണ്ടാം പ്രതിയുമാണ്.

സുപ്രീംകോടതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തതോടെ ജയലളിതയുടെ ഉറ്റതോഴിയുടെ രാഷ്ട്രീയഭാവി ഇരുളടഞ്ഞിരിക്കുകയാണ്.

Comments

comments

Top
>