
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സ്വകാര്യചാനലും മുൻനിര മാധ്യമകൂട്ടായ്മയുമായ ഏഷ്യാനെറ്റിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പ്രേക്ഷകരുടെ കൂട്ടപ്രതിഷേധം. സ്ഥാപനത്തെകുറിച്ച് റേറ്റിങ് – റിവ്യൂ രേഖപ്പെടുത്താനുള്ള സംവിധാനമുപയോഗിച്ച് ആയിരക്കണക്കിന് പ്രേക്ഷകരാണ് ഏഷ്യാനെറ്റിനെതിരെ അധിക്ഷേപവര്‍ഷവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഏഷ്യാനെറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജ് റിവ്യൂസംവിധാനം ഇപ്പോള്‍ ലോക്ക് ചെയ്തിരിക്കുകയാണ്. ബഹുഭൂരിപക്ഷവും വളരെ മോശം എന്ന ഒറ്റനക്ഷത്രം ആണ് റേറ്റിങ് നൽകിയിരിക്കുന്നത്. 1.7 ആണ് ശരാശരി റേറ്റിങ്.
സംഘപരിപവാറിന് ഓശാന പാടുന്ന ചാനലാണ് ഏഷ്യാനെറ്റ് എന്നാണ് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ജനം ടിവിയെ പോലും തോല്‍പിക്കുന്ന തരത്തിലാണ് ഏഷ്യാനെറ്റ് വര്‍ഗീയത പടര്‍ത്തുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മത, ജാതി, രാഷ്ട്രീയ ഭേദമന്യേ സര്‍വരും ചാനലിനെതിരെ രംഗത്തുവന്നത് ചാനല്‍ അധികാരികളെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര ചാനലായിരുന്നിട്ടും ഇത്രയും മോശം റേറ്റിങ് കിട്ടിയത് കനത്ത തിരിച്ചടി തന്നെയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ഫെയ്സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്ക് നിര്‍ദേശിക്കാൻ അവസരം നൽകുമെന്ന് നേരത്തെ ചാനല്‍ അറിയിച്ചിരുന്നു. എന്നാല്‍, ബഹുഭൂരിപക്ഷം പേരും നിര്‍ദേശിക്കുന്ന വിഷയങ്ങളെ തള്ളിക്കളഞ്ഞ് മറ്റ് വിഷയങ്ങള്‍ അജണ്ടയോടെ തിരഞ്ഞെടുക്കുകയാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
ഇപ്പോള്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന മിക്കവാറും വാര്‍ത്തകളുടെ ചുവട്ടിലും കാണാൻ കഴിയുന്ന കമന്‍റുകളിലധികവും ചാനലിനെതിരായ വിമര്‍ശനങ്ങളാണ്.
റിവ്യൂ ഓപ്ഷൻ മറച്ചുവെച്ചതിന് പിറകെ ഫെയ്സ്ബുക് പേജ് തന്നെ പൂട്ടേണ്ട സാഹചര്യമാണ് ഇതിലൂടെ ഏഷ്യാനെറ്റിന് നേരിടേണ്ടിവന്നിരിക്കുന്നത്.
Comments
comments