You are here
Home > കേരളീയം > സംഘ് പരിവാർ രഹസ്യ ഗ്രൂപ്പ് ചോർന്നു. ഗാന്ധിയൻ ആദർശം പ്രസംഗിച്ച രാഹുൽ ഈശ്വറിന്റെ തനി നിറം പുറത്തായി

സംഘ് പരിവാർ രഹസ്യ ഗ്രൂപ്പ് ചോർന്നു. ഗാന്ധിയൻ ആദർശം പ്രസംഗിച്ച രാഹുൽ ഈശ്വറിന്റെ തനി നിറം പുറത്തായി

പ്രത്യേക ലേഖകന്‍


സംഘ് പരിവാർ രഹസ്യ ഗ്രൂപ്പ് ചോർന്നു. ഗാന്ധിയൻ ആദർശം പ്രസംഗിച്ച രാഹുൽ ഈശ്വറിന്റെ തനി നിറം പുറത്തായി.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ ഈശ്വർ ഗാന്ധിസമാണ് ഇന്ത്യയുടെ ആത്മാവെന്നും ഗാന്ധിയിൽ നിന്ന് വലത്തോട്ട് നീങ്ങും തോറും വലത് തീവ്രതയാണെന്നും ഇടത്തോട്ട് നീങ്ങും തോറും ഇടത് തീവ്രതയാണെന്നും പ്രസംഗിച്ചു കയ്യടി വാങ്ങി പോയത്.
എന്നാൽ കഴിഞ്ഞ ദിവസം ‘ലവ് ജിഹാദ് ഹെൽപ് ഡെസ്ക്’ എന്ന പേരിലുള്ള രഹസ്യ ചാറ്റ് ഗ്രൂപ്പിലേക്ക് ചില സ്വതന്ത്ര ചിന്തകരെ അറിയാതെ ചേർത്തതോടെയാണ് അങ്ങേയറ്റം തീവ്ര ഹിന്ദുത്വ നിലപാട് പുലർത്തുന്നവരുമായി ഇദ്ദേഹം നിരന്തരം ഇടപെടുന്നതായി മനസ്സിലായത്
.
തീവ്ര നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ കുപ്രസിദ്ധനായ ജയകാന്തനും മറ്റു കടുത്ത ഫാസിസ്റ്റ് നിലപാടുകാരുമായും അങ്ങേയറ്റം ബന്ധം പുലർത്തുമ്പോഴാണ് പൊതു സ്ഥലങ്ങളിൽ മതേതരത്വത്തിന്റെ മഹിമയെ കുറിച്ച് രാഹുൽ ഈശ്വർ വാചാലാനാവുന്നത്.
പേര് ലവ് ജിഹാദ് ഹെൽപ് ഡെസ്ക് എന്നാണെങ്കിലും ഗ്രൂപ്പിൽ നടക്കുന്നത് പരസ്പരമുള്ള വാക്ക് പോരാണ് . കമ്യൂണിസ്റ്റുകാരിൽ നിന്ന് പണം വാങ്ങി മോഡിക്കെതിരെ എഴുതുന്നു എന്ന ആരോപണങ്ങൾ വരെ പരസ്പരം തൊടുത്തു വിട്ടിട്ടുണ്ട്.

സംഘപരിവാര്‍ സഹയാത്രികനായ T.L Jayakanthan എന്ന വ്യക്തിയെ കുറിച്ചാണ് മേല്‍പറഞ്ഞ ആരോപണം ഗ്രൂപ്പിലുള്ള ചിലര്‍ ഉന്നയിച്ചിരിക്കുന്നത്. മറ്റു ചിലര്‍ അദ്ദേഹത്തെ മാനസിക രോഗിയെന്നും വിലയിരുത്തുന്നു.

അതേസമയം, രാഹുല്‍ ഈശ്വര്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യരുതെന്നും അല്‍പം കാരണവര്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നു എന്നത് മാത്രമാണ് ജയകാന്തന്‍റെ പോരായ്മ എന്നും വിലയിരുത്തുന്നുണ്ട്.

മോഡി സര്‍ക്കാരിനെ കുറിച്ച്, കുത്തകമുതലാളിമാര്‍ക്ക് വാരിക്കോരി നല്‍കുന്ന സര്‍ക്കാരാണ് എന്ന് ജയകാന്തന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതാണ് അദ്ദേഹത്തെ കുറിച്ച് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുന്നത്.
ആയിരക്കണക്കിന്  പേര്‍ക്ക് തൊഴില്‍ നല്‍കുന്നവരാണ് എന്ന കാരണം പറഞ്ഞുകൊണ്ട് അംബാനിയെയും അദാനിയെയും വഴിവിട്ട് സഹായിക്കുന്നതിനെ ചിലര്‍ ന്യായീകരിക്കുന്നുമുണ്ട്.
തലക്ക് വെളിവില്ലാത്ത ആർ എസ് എസ്സുകാർ മുന്നും പിന്നും നോക്കാതെ എടുത്തു ചാടി തല കളയുമെന്ന വിമർശനവും ഉൾപ്പോരുകളുടെ തെളിവാണ്.
ഇത്തരം വിഴുപ്പലക്കലുകള്‍ക്കിടയില്‍ വിഷം വമിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധ ചര്‍ച്ചകളും കാണാവുന്നതാണ്.
#StopRedTerror എന്ന പേരില്‍ കമ്യൂണിസ്റ്റ് വിരുദ്ധ ക്യാമ്പയിന്‍ നടത്താനുള്ള കൂടിയാലോചനകളും അതിനോടനുബന്ധിച്ച് എല്ലാവരും കവര്‍ ഫോട്ടോ മാറ്റണമെന്നുള്ള നിര്‍ദേശങ്ങളും ഗ്രൂപ്പില്‍ ഉണ്ടായിട്ടുണ്ട്.
ഗ്രൂപ്പിലെ ഐക്യമില്ലായ്മ മൂലം ഈ ചാറ്റുകള്‍ ചോരും എന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് പരിഹാരമായി അതീവ രഹസ്യസ്വഭാവമുള്ള ഒരു സീക്രട്ട് ഗ്രൂപ്പ് ആരംഭിക്കണമെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ലവ് ജിഹാദിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ഒരു ഹെല്‍പ് ലൈന്‍ കൂടി തുടങ്ങാനുള്ള ചര്‍ച്ചകളും ഗ്രൂപ്പില്‍ നടക്കുന്നുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വരെയുള്ള ചാറ്റ് ഗ്രൂപ് ചോർന്ന നാണക്കേടിലാണ് ഇപ്പോൾ സംഘ് സൈബർ വിങ്ങ്.
മതേതര പട്ടം അണിഞ്ഞു നടക്കുന്ന രാഹുൽ ഈശ്വറിന്റെ രഹസ്യമുഖം വെളിപ്പെട്ടത് ആഘോഷിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ

Comments

comments

Top
>