
കൊച്ചി: മെട്രോറെയില്‍ ഉദ്ഘാടന വേദിയില്‍ നിന്നും ഇ ശ്രീധരനെയും കേരളത്തില്‍ നിന്നുള്ള മറ്റ് പ്രതിനിധികളെയും ഒഴിവാക്കി സ്വയം ആളാകാനുള്ള മോദിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും പോസ്റ്റുകളുടെ പ്രളയം.
ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മാറിനില്‍ക്കണമെന്നും സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
ഇതിനിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഉദ്ഘാടനചടങ്ങില്‍ മോദിക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹാഷ്ടാഗ്. #Turn_back_on_modi എന്നാണ് ഹാഷ്ടാഗ്. ജനകീയ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയും യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വൈകാരികപ്രശ്നങ്ങള്‍ ഉണ്ടാക്കിവിടുകയും ചെയ്യുന്ന പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധമായിട്ടാണ് ക്യാമ്പയിന്‍.
ഓൺലൈൻ രംഗത്തുള്ള ഈ പ്രചരണം നാട്ടുകാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ പ്രധാനമന്ത്രി ഇതുവരെ ഏറ്റുവാങ്ങേണ്ടി വന്നതില്‍ ഏറ്റവും അപമാനകരമായ പ്രതിഷേധമായിരിക്കും അത് എന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, എറണാകുളം നഗരത്തിന് തീരെ അനുയോജ്യമല്ലാത്തതും ട്രാഫിക് പ്രശ്നങ്ങള്‍ക്ക് ഒരുതരത്തിലും പരിഹാരം നല്‍കാത്തതും സാമ്പത്തികമായി പരാജയമാകുമെന്ന് ഉറപ്പുള്ളതുമായ മെട്രോറെയില്‍വെ സ്വയം ഒരു പരാജയമായ മോദി തന്നെയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന തരത്തിലുള്ള പോസ്റ്റുകളും ഫെയ്സ്ബുക്കില്‍ സജീവമാണ്.
Comments
comments
