
അങ്കാറ: തുര്‍ക്കിയിലെ റഷ്യൻ അംബാസഡര്‍ ആൻഡ്രി കാര്‍ലോവിന് വെടിയേറ്റ് ഗുരുതര പരിക്ക്. രാജ്യതലസ്ഥാനത്ത് ഒരു ആര്‍ട്ട് ഗാലറിയിൽ നടന്ന പൊതു പരിപാടിയിൽ പ്രസംഗിക്കവെയാണ് വെടിയേറ്റത്. പിന്നിൽ നിന്നും വെടിയേറ്റ അദ്ദേഹത്തെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെടിവെച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്ന് അധിൃതര്‍ വ്യക്തമാക്കി.
അലെപ്പോയിൽ ബശ്ശാറിനോടൊപ്പം ചേര്‍ന്ന് റഷ്യ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചാണ് അംബാസഡര്‍ക്കു നേരെയുണ്ടായ വെടിവെപ്പെന്ന് കരുതപ്പെടുന്നു.
വെടിവെച്ചയാള്‍ അലെപ്പോയ്ക്കു വേണ്ടി മുദ്രാവാക്യം വിളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments
comments
