ബഹ്രായിച്/യു.പി: നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി യു.പിയിൽ നടക്കുന്ന പ്രചരണപരിപാടികളിൽ ബി.ബെ.പിക്ക് വൻതിരിച്ചടി. കഴിഞ്ഞ ദിവസം ബഹ്റായിച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ കസേരകൾ കാലിയായിക്കടന്നതും സദസ്സിൽ നിന്നും ഉയർന്ന മോഡി മൂർദാബാദ് മുദ്രാവാക്യം വിളികളും നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് നരേന്ദ്രമോഡി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി. പിന്നീട് ഫോണിലൂടെ പ്രസംഗം കേൾപിക്കുകയായിരുന്നു.
എന്നാൽ, കാഴ്ചവ്യക്തമല്ലാത്തതിനാൽ ഹെലികോപ്റ്റർ നിലത്തിറക്കാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് മോഡി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്നുമാണ് വിശദീകരണം. എങ്കിലും സദസ്സ് ഒഴിഞ്ഞു കിടന്നിരുന്നതിനെ കുറിച്ചും ആകെയുള്ള സദസ്യരിൽ നിന്നു തന്നെ ഉയർന്ന പ്രതിഷേധത്തെ കുറിച്ചും വിശദീകരിക്കുവാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ഇന്നലെ ഉച്ചയോടെ ആരംഭിച്ച പരിപാടിക്കിടെ ഹെലികോപ്റ്ററിന് ഇറങ്ങാനാവാത്ത വിധമുള്ള യാതൊരു പ്രതികൂലാവസ്ഥയും ഉണ്ടായിരുന്നില്ലെന്നാണ് വിമർശകർ ആരോപണമുന്നയിച്ചു.
വമ്പിച്ച ജനപങ്കാളിത്തമുണ്ടാകുമെന്ന പ്രതീക്ഷയിൽ വിശാലമായ സൗകര്യങ്ങളാണ് സമ്മേളനത്തിനായി ഒരുക്കിയിരുന്നത്. സ്റ്റേജ് അലങ്കരിക്കാൻ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത പൂക്കളാണ് ഉപയോഗിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെക്കുറിച്ച് വാചാലരാകുന്നവരുടെ കാപട്യമാണിത് കാണിക്കുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്.
ഫോണിലൂടെയുള്ള പ്രസംഗത്തിൽ, ഈ സർക്കാർ പാവങ്ങളുടേതാണെന്നും പാവങ്ങൾക്കു വേണ്ടി നിലകൊള്ളുന്നതാണെന്നും മോഡി പ്രസ്താവിച്ചു.
Comments
comments
