You are here
Home > ദേശീയം > പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി ! ഉടൻ അധികാരമേൽക്കും

പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി ! ഉടൻ അധികാരമേൽക്കും

ചെന്നൈ: നാടകീയമായ രാഷ്ടീയ ചതുരംഗക്കളികള്‍ക്കൊടുവില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി ഇ. പളനിസാമി അധികാരമേല്‍ക്കും. മന്ത്രിസഭ രൂപീകരിക്കാനായി ഗവര്‍ണര്‍ എടപ്പാടി പളനിസാമിയെ ക്ഷണിച്ചു.

കഴിഞ്ഞ ദിവസം പളനിസാമിയുമായും നിലവിലെ മുഖ്യമന്ത്രി പന്നീര്‍ശെല്‍വവുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഗവര്‍ണര്‍ ഇന്ന് പളനിസാമിയെ മന്ത്രിസഭാരൂപീകരണത്തിന് ക്ഷണിച്ചത്.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ 134 സമാജികരില്‍ 124 പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് പളനിസാമി അവകാശപ്പെട്ടു. മഹാബലിപുരത്തുള്ള ഗോള്‍ഡൻ ബേ എന്ന റിസോര്‍ട്ടിലാണ് എം.എല്‍.എമാര്‍ ഇപ്പോഴും ഉള്ളത്. അവര്‍ രാഷ്ട്രീയ തടങ്കലിലാണുള്ളതെന്നും സ്വതന്ത്രരാക്കപ്പെട്ടാല്‍ അവരില്‍ അധികപേരും തന്നെ പിന്തുണക്കുമെന്നും പന്നീര്‍ശെല്‍വം പ്രസ്താവിച്ചു.

235 അംഗ നിയമസഭയില്‍ 117 അംഗങ്ങളുടെയെങ്കിലും പിന്തുണ ലഭിച്ചാല്‍ മാത്രമേ പളനിസാമിക്ക് ഭരണം നടത്താന്‍ സാധിക്കുകയുള്ളൂ.

Comments

comments

Top
>