ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാകുമെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അവസാനമായി. ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി അമിത്ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.പിയില്‍ നിന്നും രണ്ടുതവണ രാജ്യസഭയിലെത്തിയിട്ടുള്ള കോവിന്ദ് ബി.ജെ.പിയുടെ ഔദ്യോഗിക വക്താവുമാണ്. ബി.ജെ.പിയുടെ ദലിത് മോര്‍ച്ചയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ദലിത് വിഭാഗങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രം കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
ദേശീയം
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍
കൊച്ചി: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ വരുന്ന 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ നിന്നും ശ്രീധരനെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍. ഡെല്‍ഹി മെട്രോ, കൊങ്കണ്‍ റെയില്‍വേ തുടങ്ങിയ ഇന്ത്യയിലെ ശ്രദ്ധേയമായ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇ ശ്രീധരനെ കൊച്ചി മെട്രോയുടെ നിര്‍മാണത്തിന്‍റെ നേതൃത്വത്തിന് ലഭിച്ചത് വലിയ ഭാഗ്യമായാണ് മലയാളികള്‍ കണ്ടത്. എന്നാല്‍, പദ്ധതി പൂര്‍ത്തീകരിച്ചപ്പോള്‍ ഉദ്ഘാടന വേദിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് നന്ദികേട് കാണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പകരം
ഫാഷിസ്റ്റ് ഇന്ത്യയിൽ മാംസം വീട്ടുപടിക്കലെത്തിക്കാന്‍ മമത
കൊൽക്കത്ത: ബ്രാഹ്മണിസ്റ്റ് സര്‍വാധിപത്യം അടിച്ചേല്‍പിക്കുകയും മാംസാഹാരികളെയും വ്യാപാരികളെയും അടിച്ചൊതുക്കുകയും ചെയ്യുന്ന ഫാഷിസ്റ്റു ഭരണാധികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. വിവിധ മാംസ ഉൽപന്നങ്ങള്‍ ശീതീകരിച്ച പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. വെസ്റ്റ് ബെംഗാള്‍ ലൈവ് സ്റ്റോക്ക് ഡിപ്പാര്‍ട്മെന്‍റിന്‍റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക. പ്രാഥമികമായി ഇന്ത്യയിലെ 6 സംസ്ഥാനങ്ങളില്‍ മാംസ ഉല്‍പന്നങ്ങള്‍ വിതരണത്തിനെത്തിക്കും. 'മീറ്റ് ഓൺ വീല്‍സ്' എന്നാണ് പദ്ധതിയുടെ പേര്. പോത്ത്, കോഴി, താറാവ്, എമു,
നമസ്കാരം യോഗപോലെ – യോഗി ആദിത്യനാഥ്
ലഖ്നൗ: മുസ്ലിംങ്ങളുടെ നമസ്കാരം സൂര്യനമസ്കാരം പോലെയാണെന്നും രണ്ടിലെയും ചലനങ്ങള്‍ തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗ സര്‍വരും പിന്തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം വിരുദ്ധതയുടെ പേരില്‍ കുപ്രസിദ്ധനായ ആദിത്യനാഥ്, മോഡിയുടെ പാത പിൻപറ്റിക്കൊണ്ട് മതേതര പ്രതിച്ഛായ ഉണ്ടാക്കാനാണ് നമസ്കാരവും സൂര്യനമസ്കാരവും തമ്മില്‍ സാദൃശ്യപ്പെടുത്തിയതെന്ന അഭിപ്രായം ഇതിനിടെ ഉയര്‍ന്നുകഴിഞ്ഞു.
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: സര്‍വമേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടരുന്നതിനിടെ, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ഈ വിഷയത്തില്‍ സമാനമായ നിരവധി ഉത്തരവുകള്‍ നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവുകളെയെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് മിക്ക സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി ! ഉടൻ അധികാരമേൽക്കും
ചെന്നൈ: നാടകീയമായ രാഷ്ടീയ ചതുരംഗക്കളികള്‍ക്കൊടുവില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി ഇ. പളനിസാമി അധികാരമേല്‍ക്കും. മന്ത്രിസഭ രൂപീകരിക്കാനായി ഗവര്‍ണര്‍ എടപ്പാടി പളനിസാമിയെ ക്ഷണിച്ചു. കഴിഞ്ഞ ദിവസം പളനിസാമിയുമായും നിലവിലെ മുഖ്യമന്ത്രി പന്നീര്‍ശെല്‍വവുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഗവര്‍ണര്‍ ഇന്ന് പളനിസാമിയെ മന്ത്രിസഭാരൂപീകരണത്തിന് ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ 134 സമാജികരില്‍ 124 പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് പളനിസാമി അവകാശപ്പെട്ടു. മഹാബലിപുരത്തുള്ള ഗോള്‍ഡൻ ബേ എന്ന റിസോര്‍ട്ടിലാണ് എം.എല്‍.എമാര്‍ ഇപ്പോഴും ഉള്ളത്. അവര്‍
ശശികല നടരാജൻ ബെംഗളൂരുവില്‍ കീഴടങ്ങി
ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയായി കണ്ടെത്തുകയും 4 വര്‍ഷം തടവിനും 10 കോടി പിഴയ്ക്കും ശിക്ഷ വിധിക്കുകയും ചെയ്ത ശശികല നടരാജന്‍ ബെംഗളൂരുവിലെത്തി പോലീസിന് കീഴടങ്ങി. പാര്‍ട്ടി ചുമതലകള്‍ വിശ്വസ്തരെ ഏല്‍പിച്ചതിന് ശേഷമാണ് ശശികലയുടെ കീഴടങ്ങല്‍. ചെന്നൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് കാറില്‍ യാത്ര ചെയ്താണ് ശശികല ജയിലില്‍ എത്തിച്ചേര്‍ന്നത്. പുറപ്പെടുന്നതിന് മുമ്പായി ജയലളിതയുടെ ശവകുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
ഇനി ജയിലിലേക്ക് – ശശികലക്ക് 4 വര്‍ഷം തടവ്
ന്യൂഡെൽഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശശികല നടരാജന് സുപ്രീംകോടതി നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പത്തു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ജയലളിതയും ശശികലയും ബന്ധുക്കളും അധികാരപദവി ഉപയോഗിച്ച് 60 കോടിയിലധികം അനധികൃതമായി സമ്പാദിച്ചുവെന്നതായിരുന്നു കേസ്. ജയലളിത ഒന്നാം പ്രതിയും ശശികല രണ്ടാം പ്രതിയുമാണ്. സുപ്രീംകോടതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തതോടെ ജയലളിതയുടെ ഉറ്റതോഴിയുടെ രാഷ്ട്രീയഭാവി ഇരുളടഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി – ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികല നടരാജൻ കുറ്റക്കാരിയെന്ന് സുപ്രീംകോടതി കണ്ടെത്തി. എന്നാല്‍ പൂര്‍ണമായ കോടതിവിധി ഇതുവരെ പുറത്തു വന്നിട്ടില്ല. ജയലളിത ഒന്നാം പ്രതിയും തോഴി ശശികല രണ്ടാം പ്രതിയുമായിട്ടുള്ള കേസില്‍ കര്‍ണാടക ഹൈക്കോടതി ഇരുവരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിനെതിരായി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ശശികലയെ സംബന്ധിച്ച് ഈ വിധി ഏറ്റവും നിര്‍ണായകമായിരിക്കും. വിധി വരാനിരിക്കെ തമിഴ്നാട്ടില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. ശശികലയുടെ വീടിന് പുറത്ത് അതീവസുരക്ഷയാണ്
സിറ്റിസൻ ന്യൂസ് ഔപചാരിക ഉദ്ഘാടനം അഡ്വ. പ്രശാന്ത ഭൂഷൺ നിർവഹിച്ചു
തൃശൂർ: വാർത്താവിനിമയ രംഗത്തെ വേറിട്ടശബ്ദവും പുത്തൻ തരംഗവുമായി സിറ്റിസൻ ന്യൂസ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ ആണ് വാർത്താ സൈറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. തൃശൂർ സൽസബീൽ ഗ്രീൻ സ്കൂളില്‍ വെച്ച് നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. ഭരണകൂടവും മുതലാളിത്തവും മാധ്യമങ്ങളെ മുഴുവൻ വിലക്കെടുത്തിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള ജനകീയ മാധ്യമങ്ങൾക്കു മാത്രമേ ഇനി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരാനും സർവാധിപത്യ പ്രവണതകളെ ചെറുത്തുനിൽക്കുവാനും കഴിയൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.






