You are here
Home > ദേശീയം > നമസ്കാരം യോഗപോലെ – യോഗി ആദിത്യനാഥ്

നമസ്കാരം യോഗപോലെ – യോഗി ആദിത്യനാഥ്

ലഖ്നൗ: മുസ്ലിംങ്ങളുടെ നമസ്കാരം സൂര്യനമസ്കാരം പോലെയാണെന്നും രണ്ടിലെയും ചലനങ്ങള്‍ തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗ സര്‍വരും പിന്തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം വിരുദ്ധതയുടെ പേരില്‍ കുപ്രസിദ്ധനായ ആദിത്യനാഥ്, മോഡിയുടെ പാത പിൻപറ്റിക്കൊണ്ട് മതേതര പ്രതിച്ഛായ ഉണ്ടാക്കാനാണ് നമസ്കാരവും സൂര്യനമസ്കാരവും തമ്മില്‍ സാദൃശ്യപ്പെടുത്തിയതെന്ന അഭിപ്രായം ഇതിനിടെ ഉയര്‍ന്നുകഴിഞ്ഞു.

Comments

comments

Top
>