ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യഥാര്‍ത്ഥത്തിൽ തന്നെ വിദ്യാഭ്യാസം ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് അരവിന്ദ് കെജ്രിവാൽ.
മോദിയുടെ ബിരുദങ്ങളെ കുറിച്ച് വെളിപ്പെടുത്തണമെന്ന ഹരജിയിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് കെജ്രിവാലിന്‍റെ രൂക്ഷവിമര്‍ശനം.
വിദ്യാഭ്യാസം പോയിട്ട് സാമാന്യബോധം പോലും ഇല്ലാത്തവരെ പോലെയാണ് മോദി പെരുമാറുന്നത്.
യാതൊരു യുക്തിയുമില്ലാതെയും വീണ്ടുവിചാരമില്ലാതെയും ആരോ പറയുന്നതു കേട്ട് എന്തെല്ലാമോ ചെയ്യുകയാണ് മോദി.
ചിന്താശൂന്യമായ പ്രവര്‍ത്തനങ്ങൾ വഴി രാജ്യത്തെയും രാജ്യനിവാസികളെയും വലിയ ദുരിതങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് മോദി ചെയ്യുന്നത്.
മോദിക്ക് ബിരുദങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ആ ബിരുദങ്ങളെ കുറിച്ച് നേരത്തെയും സംശയങ്ങൾ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിശ്വസനീയമായ ഒരു രേഖയും അദ്ദേഹം പുറത്തു വിട്ടിട്ടില്ല. നേരത്തെ പുറത്തു വിട്ടിട്ടുള്ള ചില രേഖകൾ കെട്ടിച്ചമച്ചവയാണെന്ന് വ്യക്തമായിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയിലെ ബിരുദം സംബന്ധിച്ച കേസിൽ പ്രമുഖനായ അഭിഭാഷകൻ തുഷാര്‍ മേത്തയെയാണ് മോദി അയച്ചിരിക്കുന്നത്. ബിരുദത്തിന്‍റെ വിവരങ്ങൾ പുറത്ത് പറയരുതെന്ന് വാദിക്കാൻ തന്നെയാണോ അദ്ദേഹത്തെ അയച്ചിരിക്കുന്നത് ? – കെജ്രിവാൽ ചോദിച്ചു.
Comments
comments
