You are here
Home > ദേശീയം > ശശികല നടരാജൻ ബെംഗളൂരുവില്‍ കീഴടങ്ങി

ശശികല നടരാജൻ ബെംഗളൂരുവില്‍ കീഴടങ്ങി

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയായി കണ്ടെത്തുകയും 4 വര്‍ഷം തടവിനും 10 കോടി പിഴയ്ക്കും ശിക്ഷ വിധിക്കുകയും ചെയ്ത ശശികല നടരാജന്‍ ബെംഗളൂരുവിലെത്തി പോലീസിന് കീഴടങ്ങി.

പാര്‍ട്ടി ചുമതലകള്‍ വിശ്വസ്തരെ ഏല്‍പിച്ചതിന് ശേഷമാണ് ശശികലയുടെ കീഴടങ്ങല്‍. ചെന്നൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് കാറില്‍ യാത്ര ചെയ്താണ് ശശികല ജയിലില്‍ എത്തിച്ചേര്‍ന്നത്.

പുറപ്പെടുന്നതിന് മുമ്പായി ജയലളിതയുടെ ശവകുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

 

Comments

comments

Top
>