You are here
Home > ദേശീയം > രാഷ്ട്രീയ പാര്‍ട്ടികളുടെ നിക്ഷേപങ്ങൾക്ക് ടാക്സ് വേണ്ടെന്ന് ധനമന്ത്രി

രാഷ്ട്രീയ പാര്‍ട്ടികളുടെ നിക്ഷേപങ്ങൾക്ക് ടാക്സ് വേണ്ടെന്ന് ധനമന്ത്രി

ഡെൽഹി: റദ്ദു ചെയ്യപ്പെട്ട 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികൾക്ക് ടാക്സ് ബാധകമാവില്ലെന്ന് ധനമന്ത്രി. പാര്‍ട്ടികളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാവുന്ന സംഖ്യക്ക് ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. നിക്ഷേപിക്കുന്ന പണത്തിന്‍റെ ഉറവിടത്തെ കുറിച്ച് അതിസൂക്ഷ്മമായ പരിശോധനയും ഉണ്ടാവില്ല.

ടാക്സ് നിയമത്തിലെ സെക്ഷൻ 13 എ അനുസരിച്ചാണിത്.

എന്നാൽ, അക്കൗണ്ടുകളിൽ 50000 രൂപ നിക്ഷേപിക്കുന്ന പൗരന്‍മാരോടു പോലും അതിന്‍റെ ഉറവിടം തെളിയിക്കാനാവശ്യപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. സാധാരണക്കാര്‍ക്ക് ഒരു നിയമവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മറ്റൊരു നിയമവും എന്നത് അംഗീകരിക്കാനാവാത്ത ഇരട്ടത്താപ്പാണെന്ന് ആക്ഷേപമുണ്ട്.

കള്ളപ്പണം തടയുക എന്ന പ്രഖ്യാപനത്തിൽ യാതൊരു കഴമ്പുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സാമൂഹ്യവിചക്ഷണര്‍ വിലയിരുത്തുന്നു. കള്ളപ്പണത്തിന്‍റെ ബഹുഭൂരിപക്ഷവും കയ്യാളുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടിയാണെന്നിരിക്കെ, അവര്‍ക്ക് ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ  നികുതി ബാധകമല്ലെന്ന് പറയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments

comments

Top
>