You are here
Home > അന്തര്‍ദേശീയം > മോഡിക്ക് പാ‍ർലമെന്‍റിൽ വരാൻ പേടി – കെജ്രിവാൽ

മോഡിക്ക് പാ‍ർലമെന്‍റിൽ വരാൻ പേടി – കെജ്രിവാൽ

‍ഡെൽഹി: മോഡിക്ക് പാ‍ർലമെന്‍റിൽ വരാൻ പേടിയാണെന്നും ഇത്തരത്തിൽ പാ‍ർലമെന്‍റിനെ ഭയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൽ ട്വീറ്റ് ചെയ്തു.

മോഡിയോട് പാ‍ർലമെന്‍റിൽ വരാൻ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം തന്‍റെ ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.

കറൻസി പിൻവലിച്ചതിലൂടെ രാജ്യത്ത് വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി പാർലമെന്‍റിൽ വരാതെ പലയിടങ്ങളിലും ചെന്ന് കണ്ണീർ വാർക്കുക മാത്രമാണെന്നും ഇത് പ്രധാനമന്ത്രി പദവിക്ക് യോജിച്ചതല്ലെന്നും നേരത്തെ ആക്ഷേപമുയർന്നിരുന്നു.

Comments

comments

Top
>