ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സ്ഥിരീകരിച്ചു. അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജയലളിത യന്ത്രങ്ങളുടെ സഹായത്തോടെയാണ് മണിക്കൂറുകളായി ജീവൻ നിലനിർത്തിയിരുന്നത്.
അതിനിടെ ജയലളിത മരണപ്പെട്ടതായി പല തമിഴ് ചാനലുകളിലും ഫ്ലാഷ് ന്യൂസുകൾ വന്നിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. വിക്കിപീഡിയ പേജിലും മരണപ്പെട്ടതായി ചേർക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് അനുയായികൾ ആശുപത്രിയുടെ പരിസരത്തായി തടിച്ചുകൂടിയിരുന്നു. മരണപ്പെട്ടതായുള്ള വാർത്ത നേരത്തെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന്, ഒരു അനുയായി ഹൃദയസ്തംഭനത്താൽ മരണപ്പെട്ടിരുന്നു.
രാത്രി വൈകിട്ട് 11.30 മണിക്ക് ശേഷമാണ് അപ്പോളോ ആശുപത്രി അധികൃതർ മരണവാർത്ത സ്ഥിരീകരിച്ചത്.
മരണത്തിൽ ഡി.എം.കെ നേതാവ് കരുണാനിധി, നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ജയലളിതയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ഗതി എങ്ങോട്ടാവും എന്നതും ഏവരും ഉറ്റുനോക്കുന്ന ചോദ്യമാണ്.
Comments
comments
