
തിരുവനന്തപുരം: സമാന്തര ചികിത്സാ മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് പരിപൂര്‍ണമായ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന്തര ചികിത്സാ മേഖലകളില്‍ പൊതുജനത്തിന് താല്‍പര്യമേറിവരുന്നുണ്ടെന്നും ഇത് ഉത്തരവാദിത്ത ബോധത്തോടെ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അലോപ്പതി ചികിത്സക്ക് ലഭിച്ചിരുന്ന അമിതപ്രാധാന്യം കാരണമായി സമാന്തര ചികിത്സകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതി മാറിവരികയാണെന്നും എല്ലാതരം അസുഖങ്ങള്‍ക്കും ശമനം നല്‍കുന്ന സമ്പൂര്‍ണ ചികിത്സാപദ്ധതികള്‍ എന്ന നിലയില്‍ സമാന്തര ചികിത്സകളെ ജനം തിരിച്ചറിയുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധ, യൂനാനി, ആയുര്‍വേദം ഉള്‍പ്പെടെയുള്ള എല്ലാ സമാന്തരചികിത്സകളെയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ തുല്യനിലയിലുള്ള അവസരം നല്‍കും. കച്ചവടതാല്‍പര്യങ്ങളോടെയുള്ള ചിലരുടെ അധീശത്വപരമായ നിലപാടുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി.
മലയാറ്റൂര്‍ സുകുമാരന്‍ വൈദ്യര്‍, ഗോപകുമാര്‍, വലിയറത്തറ ശ്രീധരന്‍ ആശാന്‍ എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.
Comments
comments
