You are here
Home > ദേശീയം > നിരാശനായി അദ്വാനി – രാജിവെക്കാൻ സാധ്യത

നിരാശനായി അദ്വാനി – രാജിവെക്കാൻ സാധ്യത

ഡെൽഹി: രാജ്യത്ത് തുടരുന്ന മോശം സാഹചര്യങ്ങളിൽ മനം മടുത്ത് എൽകെ അദ്വാനി. പാര്‍ലമെന്‍റിലെ ഇരുസഭകളും സ്തംഭിച്ചിരിക്കുന്നതും തന്നെ അത്യധികം ദുഖിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്.

മുൻപ്രധാനമന്ത്രി വാജ് പേയി ഈ സാഹചര്യത്തിന് ദൃക്സാക്ഷിയായിരുന്നെങ്കിൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ലായിരുന്നുവെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി എംപിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്വാനി തന്‍റെ ദുഖം പങ്കുവെച്ചത്.

കറൻസി പരിഷ്കരണം രാജ്യത്തെ മാത്രമല്ല, ഭാരതീയ ജനതാ പാര്‍ട്ടിയെയും എത്രമാത്രം പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത് എന്നതിന്‍റെ നേര്‍ചിത്രമായി അദ്വാനിയുടെ അഭിപ്രായ പ്രകടനം വിലയിരുത്തപ്പെടുന്നുണ്ട്.

Comments

comments

Top
>