You are here
Home > ദേശീയം > ഓൺലൈൻ പെയ്മെന്‍റുകൾ സുരക്ഷിതമല്ലെന്ന് വെളിപ്പെടുത്തൽ

ഓൺലൈൻ പെയ്മെന്‍റുകൾ സുരക്ഷിതമല്ലെന്ന് വെളിപ്പെടുത്തൽ

ഡെൽഹി: ഇന്ത്യയിൽ മൊബൈൽ വഴിയുള്ള ഒരു ഓൺലൈൻ പെയ്മെന്‍റും സുരക്ഷിതമല്ലെന്ന് വിദഗ്ധരുടെ വെളിപ്പെടുത്തൽ. പ്രമുഖ ടെലികമ്യൂണിക്കേഷൻ കമ്പനിയായ ക്വാൽകോമിന്‍റെ സീനിയര്‍ ഡയറക്ടർ SY ചൗധരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാങ്കുകളുടേതുൾപ്പെടെയുള്ള ഓൺലൈൻ പെയ്മെന്‍റ് സംവിധാനങ്ങളൊന്നും തന്നെ തീർത്തും സുരക്ഷിതമാണെന്ന് പറയാനാവില്ല. മറ്റുള്ളവയുടെ കാര്യം പറയാനുമില്ല. ഹാര്‍ഡ് വെയര്‍ ലെവലിലുള്ള സുരക്ഷിതത്വം ഇവയൊന്നും തന്നെ മാദനണ്ഡമാക്കാത്തതിനാലാണ് ഓൺലൈൻ പെയ്മെന്‍റുകളുടെ സുരക്ഷിതത്വത്തിൽ ഉറപ്പു പറയാനാവാത്തത്.

ബഹുഭൂരിപക്ഷം പേരും ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഡിവൈസുകൾ ആണ് ഉപയോഗിക്കുന്നത് എന്നിരിക്കെ ഓൺലൈൻ പെയ്മെന്‍റ് ആപ്പുകളുടെ പാസ് വേഡുകൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത വളരെയധികമുണ്ട്.

കറൻസി പരിഷ്കരണത്തിന്‍റെ ഉദ്ദേശ്യം കള്ളപ്പണം തടയലാണെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ക്യാഷ് ലെസ് സൊസൈറ്റിയാണ് യഥാർത്ഥലക്ഷ്യമെന്ന് സർക്കാർ മാറ്റിപ്പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ വെളിപ്പെടുത്തൽ ഉയര്‍ത്തുന്ന ആശങ്കകള്‍ വളരെ വലുതാണ്.

എല്ലാവരും പരമാവധി ഓൺലൈൻ ട്രാൻസാക്ഷനിലേക്ക് വരണമെന്ന് പ്രധാനമന്ത്രിയും ആഹ്വാനം ചെയ്തിരുന്നു.

Comments

comments

Top
>
error: കോപ്പി ചെയ്യാൻ നോക്കേണ്ട !