
By നാസറുദ്ദീൻ മണ്ണാര്‍ക്കാട്
മോഡി കാണിച്ചത് മണ്ടത്തരം ആണെന്ന് മനസ്സിലാക്കാൻ വലിയ അതിബുദ്ധിയൊന്നും ആവശ്യമില്ല.
റിസർവ് ബാങ്കിന്റെ കണക്കനുസരിച്ചു മാർക്കറ്റിൽ വിനിമയം ചെയ്യപ്പെട്ട കറൻസിയുടെ 39 % 1000 രൂപയും 45 % 500 രൂപയുമായിരുന്നു.
അതായത് 84 % കറൻസികൾ ഒറ്റയടിക്ക് കാൻസൽ ചെയ്ത് ബാക്കി 16% വരുന്ന 100 ന്റെയും 10 രൂപയുടെയും കറൻസികൾ നില നിര്ത്തുകയായിരുന്നു.
ചായക്കടക്കാരൻ ഇന്ത്യ ഭരിക്കുന്നത് കൊണ്ട് ഉദാഹരണം ആ രീതിയിൽ തന്നെ ആവട്ടെ.
ഒരു ചായക്കടയിൽ 84 പൊറോട്ടയും 16 നെയ്യപ്പവും ഉണ്ടായിരുന്നു. 84 പൊറോട്ട അഴുക്കു ചാലിലേക്ക് തട്ടിയിട്ട് ചായക്കടക്കാരൻ ബാക്കി വരുന്ന 16 നെയ്യപ്പം കൊണ്ട് കച്ചവടത്തിനിരുന്നു. 84 പൊറോട്ട കഴിച്ചിരുന്ന ആളുകളോട് ഇനി വെറും നെയ്യപ്പം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറയുന്നത് പോലെ മണ്ടത്തരമാണ് ഇപ്പോൾ ചെയ്തത്. പകരം 84 ദോശ റെഡിയാക്കി വെച്ചിട്ടയാണ് ഈ തീരുമാനമെങ്കിൽ അല്പം യുക്തി ഉണ്ടായിരുന്നു.
ആവശ്യത്തിന് കറൻസി ഇല്ലാതെയാണ് ഈ മണ്ടൻ തീരുമാനം എടുത്തിരിക്കുന്നത്
Comments
comments
