നാസർ കുന്നുംപുറത്ത്
കള്ളപ്പണം ഒഴുകുന്ന വലിയൊരു മേഖലയാണ് ഭൂമികച്ചവടം. ഭൂമിയുടെ യഥാർത്ഥ വിലയുടെ പത്തിലൊന്ന് പോലും വില കാണിക്കാതെ ഭൂമി രെജിസ്റ്റര്‍ ചെയ്ത് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുന്നവര്‍ ആണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും.
പക്ഷെ, അതിര്‍ത്തിയില്‍ പട്ടാളം ജീവന്‍ പണയം വച്ച് കാവല്‍ ഇരിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ എങ്കിലും തങ്ങളുടെ ഭൂമിക്കും, കേടിടത്തിനും നാട്ടു നടപ്പുള്ള വില കാണിക്കേണ്ടതല്ലേ?
മോഡിയുടെ കറന്‍സി യുദ്ധത്തിന് പിന്തുണ മാത്രം നല്‍കിയാല്‍ മതിയോ, സര്‍ക്കാരിന് നല്‍കുന്ന രേഖയില്‍ ഭൂമിയുടെ വില സത്യസന്ധമായി കാണിക്കേണ്ടേ?
ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ ഭൂമി വില പരിശോധിച്ചാല്‍ വല്ലാത്ത സന്തോഷം തോന്നും. ഇത് വായിക്കുന്ന ആര്‍ക്കും അവര്‍ കാണിച്ച വിലയുടെ ഇരട്ടി (നാലിരട്ടി ആയാലും പ്രശ്നമില്ല) വിലയ്ക്ക് അവര്‍ ഭൂമി വില്‍ക്കുമോ എന്ന് പോയി ചോദിക്കാം.
കെ സുരേന്ദ്രന്‍ കൊടുത്ത ഒരു അഫടവിറ്റ് പ്രകാരം ഭാര്യയുടെ കോഴിക്കോട് ഉള്യെരിയില്‍ ഉള്ള 9 സെന്റ് വരുന്ന സ്ഥലത്തിനു വെറും നാല് ലക്ഷം രൂപ, കോഴിക്കോട് അത്തോളിയില്‍ 24 സെന്റ് പുരയിടം വെറും അഞ്ചു ലക്ഷം രൂപ!
എം ടി രമേഷിന്‍റെ വടകരയില്‍ ഉള്ള 18 സെന്റ് കൃഷിയിടത്തിനു വെറും രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ!
ഓ രാജഗോപാലിന് പാലക്കാട് ഉള്ള ഒരേക്കര്‍ സ്ഥലത്തിനു നിസ്സാര വിലയെ ഉള്ളൂ. വെറും നാല് ലക്ഷം!
ശോഭ സുരേന്ദ്രന് തൃശൂരില്‍ ഉള്ള ഒരേക്കറോളം വരുന്ന സ്ഥലത്തിനു വെറും ഒരു ലക്ഷത്തി എന്പതിനായിരവും അവരുടെ ഭര്‍ത്താവിന്‍റെ കയ്യില്‍ ഉള്ള രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിനു രണ്ടു ലക്ഷത്തി ഇരുപതിനായിരവും മാത്രം.
വി ബി മുരളീധരന്‍റെ വാണിജ്യ ആവശ്യത്തിനുള്ള 1500 ചതുരശ്ര അടി കെട്ടിടം മൂന്നു ലക്ഷം രൂപ വിലയെ ഉള്ളൂ.
പി ശ്രീധരന്‍ പിള്ളയുടെ ഭാര്യക്ക് കോഴിക്കോട് ഒരേക്കറില്‍ അധികം ഉള്ള സ്ഥലം കേവലം 55 ലക്ഷം രൂപ മാത്രമേ വില വരുന്നുള്ളൂ., കോഴിക്കോട് നഗരത്തില്‍ ഉള്ള ഇവരുടെ 25 സെന്റ് പുരയിടത്തിനു 40 ലക്ഷം മാത്രം.
എറണാകുളത്തെ ബിജെപി നേതാവ് ഒ സി അശോകന്‍റെ കുന്നത്തുനാട്ടിലെ സ്ഥലത്തിനു നിസ്സാര വില മാത്രം. 11 ഏക്കര്‍ സ്ഥലത്തിനു വെറും 53000 ഉലുവ!
അപ്പോള്‍ സംഘികളെ, ഫേസ്ബുക്കില്‍ കിടന്നും, ചാനലില്‍ കിടന്നും കള്ളപ്പണം പിടിക്കും എന്ന് നിലവിളിക്കുന്നതിനു പകരം നിങ്ങള്‍ ആദ്യം പോയി നിങ്ങളുടെ നേതാക്കളോട് സത്യസന്ധമായ വില കാണിച്ചിട്ട് കരമടച്ചു മാതൃകയാവാന്‍ പറയുക.
ഡിസ്ക്ലൈമര്‍ : സിപിഎം നേതാക്കള്‍ എത്ര വില കാണിച്ചു? കൊണ്ഗ്രസ്സുകാര്‍ എത്ര വില കാണിച്ചു എന്നൊന്നും ചോദിച്ചു വരരുത്. ബിജെപി നേതാക്കള്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് അരിവാങ്ങാന്‍ ഉപയോഗിക്കപ്പെടാവുന്ന പണം സ്വന്തം പോകറ്റില്‍ തിരുകിയ ദേശദ്രോഹ പ്രവര്‍ത്തിയെ കുറിച്ച് മാത്രം പറഞ്ഞാല്‍ മതി. ബാക്കി എല്ലാവരും ചാപ്പ കിട്ടിയവര്‍ ആണല്ലോ
Comments
comments