You are here
Home > ദേശീയം > ഫാഷിസ്റ്റ് ഇന്ത്യയിൽ മാംസം വീട്ടുപടിക്കലെത്തിക്കാന്‍ മമത

ഫാഷിസ്റ്റ് ഇന്ത്യയിൽ മാംസം വീട്ടുപടിക്കലെത്തിക്കാന്‍ മമത

കൊൽക്കത്ത: ബ്രാഹ്മണിസ്റ്റ് സര്‍വാധിപത്യം അടിച്ചേല്‍പിക്കുകയും മാംസാഹാരികളെയും വ്യാപാരികളെയും അടിച്ചൊതുക്കുകയും ചെയ്യുന്ന ഫാഷിസ്റ്റു ഭരണാധികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. വിവിധ മാംസ ഉൽപന്നങ്ങള്‍ ശീതീകരിച്ച പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

വെസ്റ്റ് ബെംഗാള്‍ ലൈവ് സ്റ്റോക്ക് ഡിപ്പാര്‍ട്മെന്‍റിന്‍റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക. പ്രാഥമികമായി ഇന്ത്യയിലെ 6 സംസ്ഥാനങ്ങളില്‍ മാംസ ഉല്‍പന്നങ്ങള്‍ വിതരണത്തിനെത്തിക്കും.

‘മീറ്റ് ഓൺ വീല്‍സ്’ എന്നാണ് പദ്ധതിയുടെ പേര്.  പോത്ത്, കോഴി, താറാവ്, എമു, ടര്‍ക്കിക്കോഴി എന്നിവയുടെ മാംസമാണ് പാക്കറ്റില്‍ വിതരണത്തിനെത്തിക്കുന്നത്.

എന്നാല്‍, ഫാഷിസ്റ്റ് ഭരണകൂടവും ഗുണ്ടകളും ഈ പദ്ധതിയോട് ഏത് തരത്തില്‍ പ്രതികരിക്കും എന്ന കാര്യം പ്രവചിക്കാനാവില്ല.

Comments

comments

Top
>