You are here
Home > കേരളീയം > ഉത്സവങ്ങളിൽ ആനകളെ പീഡിപ്പിക്കുന്നതു തടയാൻ ആവശ്യം

ഉത്സവങ്ങളിൽ ആനകളെ പീഡിപ്പിക്കുന്നതു തടയാൻ ആവശ്യം

നിരോധിച്ച അങ്കുഷും മറ്റായുധങ്ങളും കൽപ്പാത്തി ഉത്സവത്തിൽ ആനകളുടെ മേൽ പ്രയോഗിച്ച സാഹചര്യത്തിൽ കേസ്സെടുക്കണമെന്നും പരാതി. 

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ആനയെ നിയമ വിരുദ്ധമായി ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തി വന്യജീവി സംരക്ഷണ നിയമം, ജന്തു ദ്രോഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ച് ആനയുടമസ്ഥർ, പാപ്പാൻമാർ,മറ്റു ബന്ധപ്പെട്ടവർക്കെതിരെ കേസ്സെടുക്കാൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി  ഇന്ത്യയുടെ ദക്ഷിണേന്ത്യൻ ഘടകം വനം വകുപ്പിനോടാവശ്യപ്പെട്ടു. ഇതിൻറെ ചുമതലയുള്ള പാലക്കാട് സാമൂഹിക വനം വകുപ്പ് അധികാരിക്കാണ് ചിത്രങ്ങൾ സഹിതം ഡബ്ലിയു .പി എസ്‌ .ഐയുടെ പ്രോജക്ട് ഓഫീസർ എസ് ഗുരുവായൂരപ്പൻ കത്തയച്ചിട്ടുള്ളത്.

കൽപാത്തി ഉത്സവത്തിൽ പങ്കെടുത്ത ആനയുടെ കാലിൽ പരിക്കേറ്റിരിക്കുന്നു.

ആനക്ക് ആഴത്തിലുള്ള വ്രണമുണ്ടാക്കി അതിൽ കുത്തി നോവിക്കുന്ന

“അങ്കുഷ്” എന്ന ആനത്തോട്ടി സർക്കാർ വർഷങ്ങൾക്കു മുൻപേ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും, കൽപ്പാത്തിയിൽ ഓരോ ആനക്കും രണ്ടു തോട്ടി വീതം പാപ്പാന്മാർ ഉപയോഗിച്ചിരുന്നു. ലോഹച്ചുറ്റുള്ള വടി നിരോധിച്ചിട്ടുണ്ടെങ്കിലും പകരം കൂർത്ത മുനകളുള്ള പുതിയതരം വടി പാപ്പാന്മാർ ഉപയോഗിച്ചാണ് ആനയെ പത്തു ടണ്ണിലധികം വരുന്ന രഥം തള്ളിച്ചത് . പാപ്പാനെ ഉപദ്രവിച്ചു ശീലമുള്ള ഒരു ആനയെ ഉപയോഗിച്ചതായും  അറിയുന്നു. ആനയുടെ വാലിൽ കണ്ട വ്രണത്തിലും അന്വേഷണം ആവശ്യപ്പെട്ടു. ആനക്ക് മുകളിൽ ആനക്കൊമ്പുകൊണ്ടുള്ള സ്വർണ്ണ  ലോക്കറ്റ് ഉപയോഗിച്ച പാപ്പനെക്കുറിച്ച് അന്വേഷിക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധിച്ച അങ്കുഷ് എന്ന കൊളുത്തുള്ള ആനത്തോട്ടി കൽപാത്തിയിൽ ഉപയോഗിച്ചപ്പോൾ
ഇതെല്ലാം നടന്നത് പോലീസിൻറെ അകമ്പടിയോടെയായിരുന്നു. ജില്ലാ ഭരണകൂടവും ഇക്കാര്യങ്ങളിൽ മൗനം പാലിക്കുകയാണ്. ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഈ ഉത്സവത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പറ്റാത്ത തെരുവുകളിൽ അപകടം ആപത്തുകൾ പിണയാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്.
കൽപ്പാത്തിയിൽ നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി എടുക്കാത്തപക്ഷം തുടർന്നുള്ള ഉത്സവങ്ങളിൽ നിരോധിച്ച ആയുധങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവുകയും അത് മനുഷ്യ ജീവനും സ്വത്തിനും വൻ നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാഹചര്യവും വനം വകുപ്പിനയച്ച കത്തിൽ ചൂണ്ടിക്കായിട്ടുണ്ട്.

Comments

comments

Top
>
error: കോപ്പി ചെയ്യാൻ നോക്കേണ്ട !