You are here
Home > കേരളീയം

ഒസ്സാന്‍മാരെ കല്യാണം കഴിക്കരുത് – സഖാഫിയുടെ ഫത്’വ വിവാദമാകുന്നു..

കോഴിക്കോട് : ബാര്‍ബറുടെ കുടുംബത്തില്‍ നിന്നും കല്യാണം കഴിക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് സഖാഫിയുടെ ഫത്'വ. വാട്ട്സ്അപ്പ് പഠന ഗ്രൂപ്പില്‍ കാന്തപുരം വിഭാഗം പണ്ഡിതനായ ജാബിര്‍ സഖാഫി നല്‍കിയ ഫത്'വയാണ് വിവാദമായിരിക്കുന്നത്. ഒസ്സാന്‍മാരെ മാത്രമല്ല, താഴ്ന്ന ജോലികള്‍ ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നൊന്നും വിവാഹം കഴിക്കരുതെന്നാണ് സഖാഫി പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ഇതിലൂടെ ബാര്‍ബര്‍മാരുടെ തൊഴിലിനെ തരംതാഴ്ത്തി ചിത്രീകരിക്കുകയാണ് കാന്തപുരം വിഭാഗം പണ്ഡിതന്‍ ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. വീഡിയോ കാണാം ഇസ്ലാമില്‍ ജന്മത്തിന്‍റെയോ തൊഴിലിന്‍റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും ഇല്ലെന്നും ഭയഭക്തിയുടെ

മോഡിക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കുക – ഹാഷ്ടാഗ് പ്രചരണം വൈറല്‍

കൊച്ചി: മെട്രോറെയില്‍ ഉദ്ഘാടന വേദിയില്‍ നിന്നും ഇ ശ്രീധരനെയും കേരളത്തില്‍ നിന്നുള്ള മറ്റ് പ്രതിനിധികളെയും ഒഴിവാക്കി സ്വയം ആളാകാനുള്ള മോദിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും പോസ്റ്റുകളുടെ പ്രളയം. ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മാറിനില്‍ക്കണമെന്നും സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഉദ്ഘാടനചടങ്ങില്‍ മോദിക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹാഷ്ടാഗ്. #Turn_back_on_modi എന്നാണ് ഹാഷ്ടാഗ്. ജനകീയ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയും യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ

സമാന്തര ചികിത്സകള്‍ക്ക് പൂര്‍ണ പിന്തുണ – മുഖ്യമന്ത്രി

തിരുവനന്തപുരം: സമാന്തര ചികിത്സാ മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് പരിപൂര്‍ണമായ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന്തര ചികിത്സാ മേഖലകളില്‍ പൊതുജനത്തിന് താല്‍പര്യമേറിവരുന്നുണ്ടെന്നും ഇത് ഉത്തരവാദിത്ത ബോധത്തോടെ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലോപ്പതി ചികിത്സക്ക് ലഭിച്ചിരുന്ന അമിതപ്രാധാന്യം കാരണമായി സമാന്തര ചികിത്സകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതി മാറിവരികയാണെന്നും എല്ലാതരം അസുഖങ്ങള്‍ക്കും

അശുഭം, മംഗളം! അജിത്കുമാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് ജാമ്യമില്ലാകുറ്റം

അശുഭം, മംഗളം! അജിത്കുമാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് ജാമ്യമില്ലാകുറ്റം തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ച്   എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ്  കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ടിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഡാലോചനാ കുറ്റവും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ രണ്ട് പരാതികളാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ലഭിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് ഫോണ്‍വിളി വിവാദം

സിനിമയിലൂടെ മാനഹാനി: മാവോയിസ്റ്റ് നേതാവ് ഷൈന നിയമനടപടിയിലേക്ക്

തൃശൂര്‍: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് സിനിമയിലൂടെ തന്നെ വ്യക്തിഹത്യ ചെയ്തുവെന്ന് ആരോപിച്ച് കേരളത്തിലെ സുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ഷൈന രൂപേഷ് നിയമനടപടിയിലേക്ക് നീങ്ങുന്നു. ചിത്രത്തില്‍ പല തവണ ആവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്‍ രംഗങ്ങളില്‍ പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നടത്ത് ശാന്ത എന്ന പേരില്‍ വ്യക്തതയുള്ള ഷൈനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതും ബോധപൂര്‍വമുള്ള വ്യക്തിഹത്യ ഉദ്ദേശിച്ചാണെന്നാണ് ഷൈനയുടെ ആരോപണം. സിനിമയില്‍ നിന്നും ഈ രംഗങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍

സംഘിത്തരം പച്ചക്കു വെളിവാക്കി ചെന്നിത്തലയും

അബ്ദുല്‍ ഖാദറിന് ഗുരുവായൂരെന്ത് കാര്യം ? തിരുവനന്തപുരം:  ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദറിന് നേരെ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'അബ്ദുല്‍ ഖാദറിനു' ഗുരുവായൂരിലുള്ള പ്രസാദ ഊട്ടിനെ കുറിച്ച്‌ പറയാന്‍ എന്തവകാശം എന്ന വര്‍ഗീയ വിഷം ചീറ്റുന്ന ചോദ്യമാണ് ചെന്നിത്തല  ഒരു അറപ്പും കൂടാതെ  സഭയില്‍ ചോദിച്ചത് കഴിഞ്ഞ ദിവസം ഗരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കുടിവെള്ളം ടാങ്കര്‍ തടഞ്ഞു നിര്‍ത്തി ചിലര്‍ ഒഴുക്കി കളഞ്ഞിരുന്നു. ഇക്കാര്യം ചെന്നിത്തല സഭയില്‍

സുധീഷ് മിന്നിയുടെ വംശീയ അധിക്ഷേപം വിവാദമാകുന്നു

കണ്ണൂര്‍: സഖാവായി മാറിയ മുൻ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുധീഷ് മിന്നിയുടെ വംശീയ അധിക്ഷേപമുള്ള ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. വയനാട് യതീംഖാനയിലെ വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ നിന്നും യതീംഖാനയിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് പീഢനത്തിന് ഇരയായ സംഭവത്തെ കുറിച്ചാണ് സുധീഷ് മിന്നി അധിക്ഷേപകരമായ പോസ്റ്റ് ഇട്ടത്. പീഢനത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കതും യതീംഖാനയില്‍ പീഢനം നടന്നു എന്ന രീതിയിലാണ് വാര്‍ത്താ തലക്കെട്ടുകള്‍ നല്‍കിയിരുന്നത്. നിഷ്പക്ഷരെന്നും മതേതരരെന്നും ധരിക്കുന്നവരെ പോലും ഇത്തരം കുടിലമായ വാര്‍ത്താവതരണ

അറബ് സഞ്ചാരികളെ ലക്ഷ്യമിട്ട്  ഗൾഫ് രാജ്യങ്ങളിൽ “എക്പ്ലോർ കേരള”

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നും അറബ് സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ്,  ലുലു ഗ്രുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജി.സി.സി. രാജ്യങ്ങളിൽ “എക്സ് പ്ലോർ കേരള” സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി അബുദാബിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ മുഷ്റിഫ് മാളിൽ ഫെബ്രവരി 22 മുതൽ 25 വരെയാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ദുബായിലെ ഇന്ത്യ ടൂറിസം ഓഫീസ്, ടൂറിസം ഇന്ത്യ, ബ്രാൻഡ് കേരള മാഗസിൻ എന്നിവരും നാല് ദിവസത്തെ എക്സ്പോയിൽ പങ്കാളികളാണ്.  എക്സ് പ്ലോർ

പ്രേക്ഷകരുടെ അധിക്ഷേപവര്‍ഷം – ഏഷ്യാനെറ്റ് ഫെയ്സ്ബുക്ക് പേജ് പൂട്ടിയേക്കും

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സ്വകാര്യചാനലും മുൻനിര മാധ്യമകൂട്ടായ്മയുമായ ഏഷ്യാനെറ്റിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പ്രേക്ഷകരുടെ കൂട്ടപ്രതിഷേധം. സ്ഥാപനത്തെകുറിച്ച് റേറ്റിങ് - റിവ്യൂ രേഖപ്പെടുത്താനുള്ള സംവിധാനമുപയോഗിച്ച് ആയിരക്കണക്കിന് പ്രേക്ഷകരാണ് ഏഷ്യാനെറ്റിനെതിരെ അധിക്ഷേപവര്‍ഷവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഏഷ്യാനെറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജ് റിവ്യൂസംവിധാനം ഇപ്പോള്‍ ലോക്ക് ചെയ്തിരിക്കുകയാണ്. ബഹുഭൂരിപക്ഷവും വളരെ മോശം എന്ന ഒറ്റനക്ഷത്രം ആണ് റേറ്റിങ് നൽകിയിരിക്കുന്നത്. 1.7 ആണ് ശരാശരി റേറ്റിങ്. സംഘപരിപവാറിന് ഓശാന പാടുന്ന ചാനലാണ് ഏഷ്യാനെറ്റ് എന്നാണ്

വർഗീയമുഖം പുറത്തായതില്‍ ജാള്യം, സിറ്റിസൻ ന്യൂസിനെതിരെ മാവോയിസ്റ്റ് ആരോപണവുമായി രാഹുല്‍ ഈശ്വര്‍

പ്രത്യേകലേഖകന്‍: വര്‍ഗീയവിദ്വേഷം പരത്തുന്നതിനായി തീവ്രഹിന്ദുത്വര്‍ നടത്തുന്ന ഫെയ്സ്ബുക്ക് ചാറ്റ് ഗ്രൂപ്പിലെ പങ്കാളിത്തം പുറത്തുവന്നതിലെ ജാള്യത മറച്ചുവെക്കാന്‍ സിറ്റിസൻ ന്യൂസിനെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാഹുല്‍ ഈശ്വര്‍. ലൗജിഹാദ് ഹെല്‍പ് ഡെസ്ക് എന്ന പേരിലുള്ള വര്‍ഗീയ ചാറ്റ് ഗ്രൂപ്പിലെ സംഭാഷണങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തായത്. സമൂഹത്തില്‍ മതേതരത്വവും മിതത്വവും ഗാന്ധിമാര്‍ഗവും പ്രസംഗിച്ചു നടക്കുന്ന രാഹുല്‍ ഈശ്വര്‍ ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് ലൗജിഹാദ് എന്ന വ്യാജപ്രചരണത്തിലൂടെ സമൂഹത്തില്‍ വിദ്വേഷപ്രചരണത്തിനാണ് ശ്രമിക്കുന്നത് എന്ന് ഇതോടെ വെളിപ്പെട്ടു. വര്‍ഗീയ ചാറ്റ്

Top
>