You are here
Home > കേരളീയം > സിനിമയിലൂടെ മാനഹാനി: മാവോയിസ്റ്റ് നേതാവ് ഷൈന നിയമനടപടിയിലേക്ക്

സിനിമയിലൂടെ മാനഹാനി: മാവോയിസ്റ്റ് നേതാവ് ഷൈന നിയമനടപടിയിലേക്ക്

തൃശൂര്‍: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് സിനിമയിലൂടെ തന്നെ വ്യക്തിഹത്യ ചെയ്തുവെന്ന് ആരോപിച്ച് കേരളത്തിലെ സുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ഷൈന രൂപേഷ് നിയമനടപടിയിലേക്ക് നീങ്ങുന്നു. ചിത്രത്തില്‍ പല തവണ ആവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്‍ രംഗങ്ങളില്‍ പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നടത്ത് ശാന്ത എന്ന പേരില്‍ വ്യക്തതയുള്ള ഷൈനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതും ബോധപൂര്‍വമുള്ള വ്യക്തിഹത്യ ഉദ്ദേശിച്ചാണെന്നാണ് ഷൈനയുടെ ആരോപണം.

സിനിമയില്‍ നിന്നും ഈ രംഗങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ഇതിനെതിരെ വ്യക്തിഹത്യയുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഷൈന പ്രതികരിച്ചു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട്  അഡ്വ ലൈജു മുഖേന വക്കില്‍ നോട്ടീസ്  അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി കേസുകള്‍ ചുമത്തപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് മാവോയിസ്റ്റ് പ്രവര്‍ത്തകയും രൂപേഷിന്‍റെ പത്നിയുമായ ഷൈന.

Comments

comments

Top
>