
by നാസര്‍ കുന്നുംപുറത്ത്
————————–
വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം. ഒരു പക്ഷെ ഇന്നത്തെ ഏറ്റവും വലിയ തമാശ ബിജെപിയും അവരുടെ വളര്ത്തമ്മയുമായ ആര്‍എസ്എസും അഭിനയിക്കുന്ന ദേശസ്നേഹ നാടകങ്ങളാണ്. ദേശീയ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ആര്‍എസ്എസ് ബ്രിട്ടീഷ് അധുകാരികള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു. ഈ കുഴലൂത്തുകള്‍ ആര്‍എസ്എസ്സിന് നന്നായി അറിയാം. കാരണം ഇന്ത്യന്‍ ബ്രാഹ്മണ്യത്തിന്‍റെ എന്നും അങ്ങിനെ തന്നെയായിരുന്നു. അധികാരി വര്‍ഗവുമായി ഒത്ത് നിന്ന് അതിന്‍റെ തണലില്‍ അല്ലലില്ലാതെ ജീവിക്കുക എന്നതല്ലാതെ ഇവര്‍ക്ക് മറ്റൊരു ചിന്തയും ഇല്ല. നാളെ ഐസിസ് ആണ് ഭരിക്കുന്നത് എങ്കില്‍ ഇവര്‍ താടി വച്ച് അവരെക്കാള്‍ മുന്തിയ ഐസിസ് ആകും, ചൈനയുടെ കയ്യില്‍ ആയാല്‍ ഇവര്‍ പാമ്പിന്‍റെ നടുക്കഷണം ആകും. ഇസ്രായെലോ, അമേരിക്കയോ എന്നല്ല എന്തും ഇവര്‍ക്ക് ആകാന്‍ കഴിയുന്ന തരത്തില്‍ ഉള്ള പൊളിറ്റിക്കല്‍ പോര്ട്ടബിലിറ്റി നൂറ്റാണ്ടുകളായി സ്വായത്തമാക്കിവര്‍ ആണ് ഇന്ത്യന്‍ ബ്രാഹ്മണ്യം.
1930 ഇല്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഉപ്പ് സത്യാഗ്രഹം പ്രഖ്യാപിച്ചു. എന്നാല്‍ ആര്‍എസ്എസ് ഇതില്‍ പങ്കാളികളാകില്ലെന്നു ഹെഡ്ഗേവാര്‍ എല്ലാ ശാഖകള്‍ക്കും കത്തെഴുതി. ഹെഡ്ഗേവാറിന്റെ ജീവ ചരിത്ര കുറിപ്പില്‍ ഇങ്ങനെ പറയുന്നു
“…The Sangh as such has so far not resolved to participate in this movement. However, those who would like to participate in their personal capacity are free to do so after obtaining permission from their Sanghachalaks.” (Dr. Hedgewar The Epoch Maker Page 50, p1)
ദേശീയ സ്വാതന്ത്യ സമരത്തില്‍ പങ്കെടുക്കാന്‍ പോയ സംഘ പ്രവര്‍ത്തകരെ ഹെഡ്ഗെവാര്‍ തന്നെ നിരുത്സാഹപ്പെടുത്തി. ഗോള്‍വാള്‍ക്കര്‍ തന്‍റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു.
“..there was the movement in 1930-31. At that time many other people had gone to Doctorji (Hedgewar). This delegation requested Doctorji that this movement will give independence and Sangh should not lag behind. At that time, when a gentleman told Doctorji that he was ready to go to jail, Doctorji said: ‘Definitely go. But who will take care of your family then?’
That gentleman replied: ‘I have sufficiently arranged resources not only to run the family expenses for two years but also to pay fines according to the requirements’.
Then Doctorji told him: ‘If you have fully arranged for the resources then come out to work for the Sangh for two years’. After returning home that gentleman neither went to jail nor came out to work for the Sangh.”
ജയിലിലേക്ക് പോകാന്‍ തയ്യാറായി വന്ന ആളുകളോട് ഹെഡ്ഗെവാര്‍ ചോദിക്കുന്നത് നിങ്ങളുടെ കുടുംബത്തെ ആര് സംരക്ഷിക്കും എന്നായിരുന്നു. “രണ്ടു വര്‍ഷത്തേക്ക് കുടുംബത്തിനു ആവശ്യമായുള്ളതെല്ലാം താന്‍ തയ്യാറാക്കി വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ സ്വാതത്ര്യ സമരത്തിനു പകരം ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കാന്‍ അയാളെ ഉപദേശിക്കുകയാണ് ഹെഡ്ഗെവാര്‍ ചെയ്തത്.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ കാണാന്‍ പോയി അവരെ ആര്‍എസ്എസ്സിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു കലാപരിപാടി. ഇത്തരം പിന്നില്‍ നിന്നും കുത്തുന്ന പരിപാടിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അകമഴിഞ്ഞ് പ്രോത്സാഹനം നല്‍കി.
1940 ഡിസംബറില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് തിരി കൊളുത്തി. തുടര്‍ന്ന് പ്രക്ഷോഭം ബ്രിട്ടീഷ് സര്‍ക്കാരിനു എതിരെയൊരു വന്‍ മുന്നേറ്റമായി ഇന്ത്യ മൊത്തം വ്യാപിച്ചു. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം നേരെ ബ്രിട്ടീഷ് സര്‍ക്കാരില്‍ ചെന്നു അവരോടു ഒത്ത് തീര്‍പ്പ് ഉണ്ടാക്കുയും, കരിങ്കാലി പണിക്ക് കൂട്ട് നില്‍ക്കുകയും ആണ് ചെയ്തത്.
അന്നത്തെ ബ്രിട്ടീശ് സര്‍ക്കാര്‍ രേഖകളില്‍ ആര്‍എസ്എസ്സിനെ പുക്ഴതിക്കൊണ്ട് നല്‍കിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നു.
“promised the secretary to encourage members of the Sangh to join the civic guards in greater numbers,”. The civic guards was set up by the imperial government as one of the “
അതായത് സംഘു പ്രവര്‍ത്തകര്‍ സമരം ചെയ്യില്ല എന്നും സമരം അമര്‍ച്ച ചെയ്യാന്‍ വേണ്ടി രൂപം നല്‍കിയ ഹോം ഗാര്‍ഡ് എന്ന പോലീസ് സേനയില്‍ അവര്‍ കൂട്ടം കൂട്ടമായി ചേരും.
ക്വിറ്റ് ഇന്ത്യാ സരമം തുടങ്ങി ഒന്നര വര്ഷം കഴിഞ്ഞപ്പോള്‍ സമരത്തെ കുറുച്ചു ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആഭ്യന്തര മെമ്മോ പറയുന്നത് ഇപ്രകാരം ആയിരുന്നു
“the Sangh has scrupulously kept itself within the law, and in particular, has refrained from taking part in the disturbances that broke out in August 1942.”
സംഘ പരിവാരികള്‍ വളരെ കരുതലോടെ ക്വിറ്റ് ഇന്ത്യാ സരമത്തില്‍ നിന്നും വിട്ടു നിന്നു എന്നാണു ബ്രിട്ടീഷ് അധികാരികള്‍ സൂചിപ്പ്പിച്ചത്. എന്ന് വച്ചാല്‍ സംഘികള്‍ അന്ന് സായിപ്പുമായി മച്ചാന്‍-മച്ചാന്‍ ആയിരുന്നു എന്ന് സാരം.
ദണ്ടിമാര്‍ച്ചിലും പങ്കെടുക്കാതെ ട്രൌസര്‍ ഇട്ടു കവാത്ത് നടത്തുന്നത് എന്തിനാണ് എന്ന് ഗോള്‍വാള്‍ക്കര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. തന്‍റെ ലക്ഷ്യം എന്താണ് എന്ന് അദ്ദേഹം എഴുതി
“Sangh does not want to blame anybody else for the present degraded state of the society. When the people start blaming others, then there is basically weakness in them. It is futile to blame the strong for the injustice done to the weak…Sangh does not want to waste its invaluable time in abusing or criticising others. If we know that large fish eat the smaller ones, it is outright madness to blame the big fish. Law of nature whether good or bad is true all the time. This rule does not change by terming it unjust.”
വലിയ മീന്‍ ചെറിയ മീനിനെ തിന്നുന്നത് പ്രകൃതി നീതിയാണ് എന്നും അത്നാല്‍ തന്നെ ബ്രിട്ടീഷ് രാജിനെ പോലെ വലിയ മീന്‍ ഇന്ത്യകാര്‍ ആയ ചെറിയ മീനിനെ തിന്നുന്നതിന് എതിരെ കലാപം നടത്തി സമയം കളയാന്‍ തങ്ങള്‍ ഇല്ല എന്നും ആണ് അരഎസ്എസ് പറഞ്ഞത്.
1946 ഫെബ്രുവരി 18 ഇന് ബോംബെയില്‍ നാവിക കലാപം നടന്ന വിവരം അറിഞ്ഞു ആവേശം കൊണ്ട ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ചിലര്‍ ശാഖയില്‍ വരികയും സമരത്തില്‍ ഇറങ്ങാന്‍ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു എങ്കിലും ഗോള്‍വാള്‍ക്കര്‍ “രാഷ്ട്രീയ അധികാരം ഉള്ള സ്റ്റേറ്റിന് എതിരെ” കലാപം നടത്തുന്നതിനെ എതിര്‍ക്കുകയും അണികള്‍ ബ്രിട്ടീഷ് സര്‍ക്കാരിനു എതിരെ പോരാടാതെ തടഞ്ഞു നിര്‍ത്തുകയുമായിരുന്നു.
കൊണ്സ്റ്റിട്ട്യുവന്‍റ് അസ്സംബ്ലി തീരുമാനിച്ച ത്രിവര്‍ണ്ണ പതാക സംഘികള്‍ അംഗീകരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. 1947 ആഗസ്റ്റ് മാസം ഇറങ്ങിയ ആര്‍എസ്എസ്സിന്‍റെ മുഖ പത്രം പറഞ്ഞത് കാവി പതാകയാണ് ഇന്ത്യക്കാരന്‍റെ ശരിയായ അഭിമാനം പ്രകടിപിക്കുന്നത് എന്നായിരുന്നു. തുടര്‍ന്ന് മാസിക ഇപ്രകാരം വ്യക്തമാക്കി ”
“is in itself an evil, and a flag having three colours will certainly produce a very bad psychological effect and is injurious to a country.”
ഹീനമായ പതാകയാണ് എന്നും, രാജ്യത്തിന് കുഴപ്പമുള്ളതും മോശം മാനസിക ഫലം ഉണ്ടാക്കുന്നതും ആണ് ഇന്ത്യയുടെ മൂവര്‍ന്ന പതാക എന്നാണ് സംഘി മുഖപത്രം പ്രസ്താവിച്ചത്
സ്വാതന്ത്ര്യ സമരത്തെയോ, ദേശീയ ചിഹ്ന്ന്നങ്ങളെയോ സംഘപരിവാര്‍ താത്വികമായും, പ്രവര്‍ത്തികമായും ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ദ്വൈവാരികയായി ഇറങ്ങുന്ന ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ 2004 ഓഗസ്റ്റ് 15 ഇന് പ്രസിദ്ധീകരിച്ച ലക്കത്തിന്‍റെ മുഖ ചിത്രം ആണ് ഇതിന്‍റെ കൂടെ ചേര്‍ത്തിരിക്കുന്നത്. അതില്‍ ദേശീയ പതാകക്ക് പകരം കാവി നിറമുള്ള ഉത്സവപറമ്പിലെ കൊടി ശീലയാണ്. തുടര്‍ന്നുള്ള ഒര്‍ഗൈസര്‍ മൂവര്‍ണ്ണം സ്വീകരിച്ചത് മോഡി അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ്. നേരത്തെ ഓരോ ലക്കവും സ്വാതന്ത്ര്യ ദിനത്തില്‍ ആ മാസിക രാജ്യത്തിന് എതിരെയുള്ള ലേഖനങ്ങള്‍ ആണ് പ്രസിദ്ധീകരിച്ചത്. ഒരു ഉപചാരമായി പോലും സ്വാതന്ത്ര്യ ദിനാശംസകള്‍ പറയാന്‍ അവര്‍ക്ക് മോഡി അധികാരത്തില്‍ കയറുന്നത് വരെ വരെ കാത്തിടിക്കേണ്ടി വന്നു. നാളെ മോഡി അധികാരത്തില്‍ നിന്നും പോയാല്‍ ഇവരുടെ രാജ്യ സ്നേഹവും അതോടെ തീരും.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത, ദേശീയതയെ മുതലെടുക്കുന്ന, ദേശീയ പതാക, ദേശീയ ഗാനം എന്നിവയെ തുടക്കം മുതല്‍ എതിര്‍ത്തവര്‍ ആണ് സംഘികളും അവരുടെ പാര്‍ട്ടിയും. ഇപ്പോഴത്തെ കപട രാജ്യ സ്നേഹത്തെ ഉപമിക്കാവുന്നത് ഇറച്ചി വെട്ടുന്നവന് മാടിനോടുള്ള സ്നേഹം മാത്രമാണ്.
Comments
comments
