You are here
Home > കേരളീയം > മടപ്പള്ളി കോളേജിൽ വീണ്ടും എസ്.എഫ്.ഐ ഗുണ്ടായിസം

മടപ്പള്ളി കോളേജിൽ വീണ്ടും എസ്.എഫ്.ഐ ഗുണ്ടായിസം

മടപ്പള്ളി/വടകര: ഒരാഴ്ചത്തെ ഇടവേള തീരുംമുമ്പെ മടപ്പള്ളി കോളേജില്‍ ‘ഇൻക്വിലാബ്’ വിദ്യാർത്ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അതിക്രമം വീണ്ടുമുണ്ടായി. പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ മാരകമായ നിലയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

അക്രമത്തിനിരയായ ഇൻക്വിലാബിന്‍റെ പ്രവർത്തകര്‍ ക്യാമ്പസിന് പുറത്ത് പോകാനാവാതെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സുരക്ഷിതത്വത്തിന് വേണ്ടി തങ്ങളുടെ പ്രവര്‍ത്തകര്‍ പ്രിൻസിപ്പൽ റൂമിലാണ് ഇപ്പോഴുള്ളതെന്ന് ഇൻക്വിലാബ് പ്രതിനിധികള്‍ പറഞ്ഞു.

ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുകയും മുഖ്യധാരാ ഇടത് സംഘടനകളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യുന്ന നവ വിദ്യാർഥി പ്രസ്ഥാനമാണ് ഇൻക്വിലാബ്.

എസ്.എഫ്.ഐ നടത്തുന്ന ഗുണ്ടായിസത്തിനെതിരെ ഒരാഴ്ച മുൻപ് ഇൻക്വിലാബ് പ്രവര്‍ത്തകര്‍ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഭരണകക്ഷിയുടെ വിദ്യാര്‍ഥി വിഭാഗമായതിനാൽ എസ്.എഫ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഇൻക്വിലാബ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Comments

comments

Top
>