പാലക്കാട്: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോൺ തങ്ങളുടെ സൂപ്പർനെറ്റ് 4ജി സർവീസുകൾ പാലക്കട് അവതരിപ്പിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മഞ്ചേരി, കോട്ടയം, ആലപ്പുഴ, കൊല്ലം, ചേർത്തല എന്നി വിടങ്ങളിലെ വിജയകരമായ തുടക്കത്തിനു ശേഷമാണ് വോഡഫോൺ സൂപ്പർനെറ്റ് 4ജി സർവീസുകൾ പാലക്കാട് അവതരിപ്പിക്കുന്നത്.
വോഡഫോൺ 4ജി വഴി ഉപഭോക്താക്കളുടെ മൊബൈൽ ഇന്‍റര്‍നെറ്റ് അനുഭവം വളരെ ഉയർന്ന തലത്തിലെത്താനാവും.
നൂതനവും, ശക്തവുമായ ഫൈബർ പിന്‍ബലത്തോടെയുള്ളതാണ് വോഡഫോൺ സൂപ്പർനെറ്റ് 4ജി സർവീസ് എന്ന് വോഡഫോൺ വക്താക്കൾ അറിയിച്ചു. . തങ്ങളുടെ സ്വന്തമായ കൺവെർജന്റ് റേഡിയോ സാങ്കേതികവിദ്യയുമായി കേരളത്തിൽ 2ജി, 3ജി, 4ജി സേവനങ്ങൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാവ് എന്ന പദവിയും ഇതോടെ വോഡഫോണിനു സ്വന്തമാകും.
Comments
comments