ഇസ്ലാമിക പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ഡോ.സാകിർ നായികിന്റെ നേതൃത്വത്തിലുള്ള NGO ആയ ഇസ്ലാമിക് റിസർച്ച് ഫൌണ്ടേഷന് സർക്കാർ നിരോധനമേർപ്പെടുത്തി. 5 വർഷത്തേക്കാണ് നിരോധനം.
നിയമവിരുദ്ധ പ്രവർത്തനം നടത്തി എന്ന ആരോപണമാണ് നിരോധനത്തിന് ന്യായമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതീക്ഷിപ്പെട്ട രീതിയിൽ തന്നെ യു.എ.പി.എ വകുപ്പു കൂടി ഉൾപ്പെടുത്തിയാണ് നിരോധന ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.
മതസ്പർധ വളർത്തൽ, സാമൂഹ്യ ഐക്യം തകർക്കൽ എന്നിവക്കെതിരായുള്ള 153A, 153 B എന്നീ വകുപ്പുകൾ പ്രകാരം ഫൌണ്ടേനെതിരെ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നും ഓരോ കേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രസ്തുത കേസുകളെ മുൻനിർത്തി ഫൌണ്ടേഷനെതിരെ യു.എ.പി.എ ചുമത്തുകയും നിരോധിക്കുകയും ചെയ്തിരിക്കുന്നത്.
എന്നാൽ, കേരളത്തിൽ ശശികലയുൾപ്പെടെയുള്ള സംഘപരിവാർ പ്രഭാഷകർക്കെതിരെയും 153A ചുമത്തിയിട്ടുണ്ടെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, കറൻസി വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച പക്വതയില്ലാത്ത തീരുമാനത്തിനെതിരെയുള്ള ജനരോഷത്തിൽ നിന്നും ശ്രദ്ധ മാറ്റുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments
comments