രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഘപരിവാർ ഭീകരൻ നാഥുറാം ഗോഡ്സേയെ തൂക്കിക്കൊന്ന ദിവസമായ നവംബർ 14 ന് വീരബലിദാന ദിനം ആചരിച്ച് തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ.
നാഥുറാം ഗോഡ്സേയുടെ ചിത്രം വെച്ച് വീരബലിദാനിയെന്ന പേരിൽ തിരുവനന്തപുരത്ത് സെക്രട്ടറിയെറ്റിന്റെ മതിലിൽ ഉൾപ്പെടെ പോസ്റ്ററുകളും ഫ്ലക്സുകളും കേരളത്തിൽ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
ശ്രീ ആഞ്ജനേയ സേവാ സംഘം – കേരളം എന്ന പേരിലാണ് പോസ്റ്ററുകളും ഫ്ലക്സുകളും പ്രിന്റ് ചെയ്തിട്ടുള്ളത്.
കേവലം പോസ്റ്ററുകൾ ഒട്ടിച്ചതിന്റെ പേരിൽ മാത്രം ആദിവാസി സ്ത്രീ ഗൌരിയും ചാത്തുവും ഷിന്റോലാലും ഉൾപെടെ നിരവധി പേർ യു.എ.പി.എ ചുമത്തപ്പെട്ട് കേരളത്തിൽ ജയിലുകളിൽ കഴിയുന്പോഴാണ് രാഷ്ട്രപിതാവിന്റെ ഘാതകനും ദേശദ്രോഹിയുമായ ഗോഡ്സെയെ വീരബലിദാനിയെന്ന് വാഴ്ത്തി പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്.
ഗൌരി
ചാത്തു
പോസ്റ്ററൊട്ടിച്ചതിന്റെ പേരിൽ മാത്രം പോരാട്ടം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ ഇടതുസർക്കാരിന്റെ പോസ്റ്റർ സംഘപരിവാർ ശക്തികളുടെ ഇത്തരം ദേശദ്രോഹപരമായ പോസ്റ്ററുകൾ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
യു.എ.പി.എയ്ക്ക് ജാതിയും മതവുമുണ്ട് എന്ന പ്രതിഷേധത്തിന്റെ വാക്കുകളെ കൂടുതൽ സ്ഥിരീകരിക്കുന്നതാണ് ഈ വിഷയവും എന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ
Comments
comments
