You are here
Home > ദേശീയം > ജഡ്ജിമാരെ നിയമിക്കുന്നില്ല : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശവുമായി ചീഫ് ജസ്റ്റിസ്

ജഡ്ജിമാരെ നിയമിക്കുന്നില്ല : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശവുമായി ചീഫ് ജസ്റ്റിസ്

ഡെൽഹി: കോടതികളിൽ ആവശ്യത്തിന് ന്യായാധിപൻമാരെ നിയമിക്കാത്തതിന്‍റെ പേരിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  ടി.എസ് ഠാക്കൂർ.

ഇന്ത്യയിലാകമാനം ഹൈക്കോടതികളിൽ 500 ൽ അധികം ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.

കോടതികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

സംവിധാനങ്ങളുടെ അപര്യാപ്തത മൂലം, റിട്ടയര്‍ ചെയ്ത ഒരു സുപ്രീം കോടതി ജഡ്ജിയും ട്രിബ്യൂണലുകൾക്ക് നേതൃത്വം നൽകാൻ തയ്യാറാകുന്നില്ല.

ഇതു മൂലം ട്രിബ്യൂണലുകൾ പലതും പ്രവര്‍ത്തന സജ്ജവുമാകുന്നില്ല.

അതേസമയം, നിയമകാര്യമന്ത്രി രവി ശങ്കര്‍ പ്രസാദ് ഇക്കാര്യം നിഷേധിച്ചു. ഈ വര്‍ഷം 120 നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

Comments

comments

Top
>