You are here
Home > അന്തര്‍ദേശീയം > സ്വീഡനിലെ മനുഷ്യക്കുറുക്കൻമാർ

സ്വീഡനിലെ മനുഷ്യക്കുറുക്കൻമാർ

സ്വീഡൻ: ലോകത്ത് പലയിടത്തും വിചിത്രമായ പല ആചാരങ്ങളും രീതികളുമുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുകയാണ് സ്വീഡനിലെ മനുഷ്യക്കുറുക്കൻമാർ.

രാത്രിയാകുമ്പോൾ ഏതെങ്കിലുമൊരാൾ കുറുക്കനെ പോലെ ഉച്ചത്തിൽ ഓരിയിടുന്നു. ഇതു കേൾക്കുന്ന മറ്റ് ഫ്ലാറ്റുകളിലെ നിവാസികളും ഇതേറ്റു പിടിച്ച്  ഓരിയിടുന്നു. കുറുക്കൻമാരെ പോലെ തന്നെ കൂട്ടത്തോടെയുള്ള ഓരിയിടൽ.

അതു കേൾക്കുന്ന നിങ്ങൾ ഒരു നഗരത്തിലല്ല, ഏതോ കാട്ടിലാണെന്ന് തോന്നുന്ന പ്രതീതിയായിരിക്കും ഉണ്ടാവുക.

സ്വീഡനിലെ സർവകലാശാലയായ S.L.U വിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ താമസിക്കുന്ന ഫ്ലോഗ്സ്റ്റയിലാണ് ഇങ്ങനെയൊരു തരംഗത്തിന് തുടക്കം കുറിച്ചത്. ഫ്ലോഗ്സ്റ്റ സ്ക്രീമിങ്ങ് എന്നാണിത് അറിയപ്പെടുന്നത്.

പിന്നീട് സ്വീഡനിലെമ്പാടുമുള്ള മറ്റ് സർവകലാശാലകളിലേക്കും ഇത് പടരുകയായിരുന്നു.

പൊതുഇടങ്ങളിൽ ചുമരുകളിലും മറ്റും ചിത്രങ്ങളും മുദ്രവാക്യങ്ങളും വരച്ചുവെക്കുന്ന ഹൂൺസ് ആയിരുന്നു ഇത്തരത്തിൽ നേരത്തെ ജനശ്രദ്ധ നേടിയിരുന്നത്.

 

Comments

comments

Top
>