
അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കറുത്ത വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഏഷ്യന്‍ വംശജര്‍ക്കുമെതിരായ അതിക്രമങ്ങൾ ക്രമാതീതമായി വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും ദിവസങ്ങൾ ആകുമ്പോൾ തന്നെ ഈ തരത്തിലുള്ള അതിക്രമ കേസുകൾ 200 ൽ അധികമാണ് ഇതുവരെ ഉണ്ടായത്. ട്രംപിനു കീഴിലുള്ള അമേരിക്കയുടെ ഗതി എവിടേക്കായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ചെറിയ കുട്ടികൾ വരെ വംശത്തിന്റെയും നിറത്തിന്റെയും മതത്തിന്റെയും പേരിൽ അതിക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തവരിൽ ഉണ്ട്.
ട്രംപിന്റെ കീഴിൽ അമേരിക്ക മഹത്തരമാവുകയല്ല, അപമാനിതമാവുകയും പിന്നോട്ടടിക്കുകയുമാണെന്ന ആരോപണം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. ട്രംപ് ഞങ്ങളുടെ പ്രസിഡണ്ടല്ലെന്നും അമേരിക്ക ഫാഷിസ്റ്റുകളുടെയല്ലെന്നുമുള്ള മുദ്രാവാക്യങ്ങൾ അമേരിക്കയിൽ പലയിടത്തും വ്യാപകമാണ്.
Comments
comments
