You are here
Home > സമകാലികം

ട്രംപിനു ശേഷം അമേരിക്കയിലുണ്ടായത് 200ൽ അധികം വംശീയാക്രമണങ്ങള്‍

അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കറുത്ത വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഏഷ്യന്‍ വംശജര്‍ക്കുമെതിരായ അതിക്രമങ്ങൾ ക്രമാതീതമായി വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും ദിവസങ്ങൾ ആകുമ്പോൾ തന്നെ ഈ തരത്തിലുള്ള അതിക്രമ കേസുകൾ 200 ൽ അധികമാണ് ഇതുവരെ ഉണ്ടായത്. ട്രംപിനു കീഴിലുള്ള അമേരിക്കയുടെ ഗതി എവിടേക്കായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ചെറിയ കുട്ടികൾ വരെ വംശത്തിന്റെയും നിറത്തിന്റെയും മതത്തിന്റെയും പേരിൽ അതിക്രമിക്കപ്പെടുകയും

Tagged അമേരിക്ക

അടുത്ത തവണ കുടുംബമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് അരുൺഷൂരി

രാജ്യം കയ്പേറിയ നാളുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയവെ മോഡിയുടെ സഹപ്രവര്‍ത്തകര്‍ പോലും തള്ളിപ്പറയുന്ന അച്ഛേദിനങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു. പ്രമുഖ സംഖ്പരിവാര്‍ സൈദ്ധാന്തികനായ അരുൺഷൂരി, കറൻസിപരിഷ്കരണത്തിന്റെ പേരിലുണ്ടായ പുതിയ പ്രതിസന്ധിയെ കുറിച്ച് പ്രതികരിച്ചത് നാം ഒരു കുടുംബമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമായിരുന്നു എന്നാണ്. കുടുംബം എന്താണെന്നും കുടുംബത്തിന്റെ  വേദനകൾ എന്താണെന്നും മനസ്സിലാകുന്ന ഒരാളെയായിരിക്കണം ഇനി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കേണ്ടതെന്നും ഒരു വിഡ്ഢിയെ ആകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tagged കറൻസി പ്രതിസന്ധി

ജനം അന്തിയുറങ്ങുന്നത് ബാങ്കുകളുടെ മുറ്റത്ത്

സിംബാബ്വേ: ഇന്ത്യയിൽ കറൻസി മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് സമാനമായ പ്രശ്നങ്ങൾ നേരിടുന്ന സിംബാബ്വേയിൽ പ്രശ്നങ്ങൾ രൂക്ഷം. മിക്കയിടത്തും ആളുകൾ കറൻസി മാറ്റിക്കിട്ടുന്നതിനായി ബാങ്കുകളുടെ പുറത്ത് തെരുവിൽ കിടന്നുറങ്ങേണ്ട സ്ഥിതിയാണെന്ന് അൽജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. CCTV AFRICA യിൽ വന്ന റിപ്പോ‍ര്‍ട്ട് സമാനമായ സ്ഥിതിയിലേക്ക് നമ്മുടെ നാടും നീങ്ങുമോ എന്ന ആശങ്കയാണ് ജനങ്ങൾക്കിടയിൽ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്

Tagged കറൻസി പ്രതിസന്ധി

കറൻസി പ്രതിസന്ധി – വരാനിരിക്കുന്നത് വറുതിയുടെ നാളുകൾ?

സ്വന്തം ലേഖകൻ - ഇന്ത്യൻ സാന്പത്തിക രംഗത്ത് ശക്തമായ ഉലച്ചിൽ ഉണ്ടാക്കിയിട്ടുള്ള കറൻസി പരിഷ്കരണം പലരും കരുതിയതിനേക്കാൾ രൂക്ഷമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. നോട്ട് മാറ്റിവാങ്ങുന്നതിനു വേണ്ടി ബാങ്കിനു മുന്നിൽ ക്യൂ നിൽക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാത്രമാണ് പലരും മുഖ്യപ്രശ്നമായി കാണുന്നത്. എന്നാൽ, ഭരണകൂടം അടിയന്തരമായി ഉണ‍ര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഭീതിതമായ നാളുകളാണ് മുന്നിലുള്ളതെന്ന് വിചക്ഷണ‍ര്‍ ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. സമാനമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന സിംബാബ്വെയിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതായി ലോകമാധ്യമങ്ങൾ റിപ്പോ‍‍ർട്ട് ചെയ്യുന്നു. ഇപ്പോൾ നമ്മൾ നേരിടുന്നത്  ഒറ്റപ്പെട്ടതും

Tagged കറൻസി പ്രതിസന്ധി

ഭ്രാന്ത് പിടിച്ച ലോകം ഇനി ഭ്രാന്തൻ ഭരിക്കും !

By നാസറുദ്ദീൻ മണ്ണാ‍ര്‍ക്കാട് അമേരിക്കൻ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാൻ പോവുന്നില്ല. വംശീയതയുടെയും വെറുപ്പിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തിയ ട്രംപ് തന്നെ ജയിക്കും. ലോകം ഇനിയാണ് അനുഭവിക്കാൻ പോവുന്നത്. മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി എന്ന ഒറ്റകാരണം കൊണ്ട് മാത്രം ട്രമ്പിനെ ട്രംബ്ജി ആക്കിയ സങ്കികൾ ആശ്വസിക്കണ്ട. ഈ ഭരണത്തിന്റെ കെടുതികൾ അനുഭവിക്കാൻ പോവുന്നത് എല്ലാവരും കൂടിയാണ്. നടപ്പിലാക്കാൻ പോവുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യക്കാർ തട്ടിയെടുക്കുന്ന തൊഴിൽ അവസരങ്ങൾ ഇല്ലായ്മ ചെയ്യലാണ്. ഒന്നോ രണ്ടോ

ചായക്കാരന്‍റെ മണ്ടത്തരം

By നാസറുദ്ദീൻ മണ്ണാ‍‍ര്‍ക്കാട് മോഡി കാണിച്ചത് മണ്ടത്തരം ആണെന്ന് മനസ്സിലാക്കാൻ വലിയ അതിബുദ്ധിയൊന്നും ആവശ്യമില്ല. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ചു മാർക്കറ്റിൽ വിനിമയം ചെയ്യപ്പെട്ട കറൻസിയുടെ 39 % 1000 രൂപയും 45 % 500 രൂപയുമായിരുന്നു. അതായത് 84 % കറൻസികൾ ഒറ്റയടിക്ക് കാൻസൽ ചെയ്ത് ബാക്കി 16% വരുന്ന 100 ന്റെയും 10 രൂപയുടെയും കറൻസികൾ നില നിര്ത്തുകയായിരുന്നു. ചായക്കടക്കാരൻ ഇന്ത്യ ഭരിക്കുന്നത് കൊണ്ട് ഉദാഹരണം ആ രീതിയിൽ തന്നെ ആവട്ടെ. ഒരു ചായക്കടയിൽ 84

Top
>