You are here
Home > ദേശീയം > സിനിമാഹാളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

സിനിമാഹാളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

ഡെൽഹി: തിയറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിനു മുമ്പായി ദേശീയഗാനം കേൾപ്പിക്കൽ നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവിട്ടു.

പൗരന്മാർ ദേശീയഗാനത്തെയും ദേശീയപതാകയെയും ബഹുമാനിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പരാമ‍ർശിച്ചു.

നേരത്തെ തന്നെ പല സംസ്ഥാനങ്ങളിലും തിയറ്ററുകളിൽ സിനിമക്കു മുമ്പായി ദേശീയഗാനം കേൾപിക്കാറുണ്ടായിരുന്നു.

ദേശീയഗാനത്തിനിടെ എഴുന്നേറ്റു നിൽക്കാതിരുന്നതിന് വികലാംഗനെ മ‍ർദിച്ച സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

 

Comments

comments

Top
>