You are here
Home > ദേശീയം > മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി – ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി – ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികല നടരാജൻ കുറ്റക്കാരിയെന്ന് സുപ്രീംകോടതി കണ്ടെത്തി. എന്നാല്‍ പൂര്‍ണമായ കോടതിവിധി ഇതുവരെ പുറത്തു വന്നിട്ടില്ല.

ജയലളിത ഒന്നാം പ്രതിയും തോഴി ശശികല രണ്ടാം പ്രതിയുമായിട്ടുള്ള കേസില്‍ ക‍‍‍ര്‍ണാടക ഹൈക്കോടതി ഇരുവരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിനെതിരായി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ശശികലയെ സംബന്ധിച്ച് ഈ വിധി ഏറ്റവും നിര്‍ണായകമായിരിക്കും.

വിധി വരാനിരിക്കെ തമിഴ്നാട്ടില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. ശശികലയുടെ വീടിന് പുറത്ത് അതീവസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ജസ്റ്റിസ് പി.സി ഘോഷ്, ജസ്റ്റിസ് അമിതാവ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് വിധി പ്രസ്താവിക്കുക.

Comments

comments

Top
>