
കൊച്ചി: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ വരുന്ന 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ നിന്നും ശ്രീധരനെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍. ഡെല്‍ഹി മെട്രോ, കൊങ്കണ്‍ റെയില്‍വേ തുടങ്ങിയ ഇന്ത്യയിലെ ശ്രദ്ധേയമായ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇ ശ്രീധരനെ കൊച്ചി മെട്രോയുടെ നിര്‍മാണത്തിന്‍റെ നേതൃത്വത്തിന് ലഭിച്ചത് വലിയ ഭാഗ്യമായാണ് മലയാളികള്‍ കണ്ടത്.
എന്നാല്‍, പദ്ധതി പൂര്‍ത്തീകരിച്ചപ്പോള്‍ ഉദ്ഘാടന വേദിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് നന്ദികേട് കാണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പകരം വെങ്കയ്യനായി ഡുവിനെയാണ് സര്‍ക്കാര്‍ തിരുകിക്കയറ്റിയിരിക്കുന്നത്.
പദ്ധതിയുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും മോഡി തന്നെ ഉദ്ഘാടനം ചെയ്തേ പറ്റൂവെന്ന് ഭരണകൂടം വാശിപിടിച്ചിരുന്നു. മെട്രോ യാഥാര്‍ത്ഥ്യമാക്കിയത് മോഡിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബി.ജെ.പിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം സെല്‍ഫിയെടുത്ത് മോദി ആളാകാന്‍ ശ്രമിക്കുമ്പോള്‍ പദ്ധതിക്കു പിന്നില്‍ യഥാര്‍ത്ഥത്തില്‍ അധ്വാനിച്ച ശ്രീധരനെ ഒഴിവാക്കിയത് അങ്ങേയറ്റം അപഹാസ്യമാണെന്നാണ് വിലയിരുത്തല്‍.
Comments
comments
