
കോട്ടക്കൽ: അക്യുപങ്ചർ, ആയുർവേദം, യൂനാനി ചികിത്സകളിൽ ഉൾപ്പെടുന്ന ഹിജാമക്ക് നാളിതുവരെ നിയതമായ പ്രോട്ടോക്കോളുകളൊന്നുമില്ലെന്ന് യൂനാനി ചികിത്സകർ പരസ്യമായി അംഗീകരിക്കേണ്ടി വന്നത് ലജ്ജാകരമാണെന്നും ഇതിന് പരിഹാരമെന്നോണം ഹിജാമ ചികിത്സകരുടെ കൂട്ടായ്മ സർക്കാരിന് മുന്നിൽ പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്നും ഹിജാമ ചികിത്സകരുടെ സംസ്ഥാന സംഗമം പ്രഖ്യാപിച്ചു.
കോട്ടക്കൽ വെന്നിയൂരിൽ നടന്ന സംഗമം പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കമാൽ പാഷ, ജലീൽ ദാരിമി, അക്യു പ്രാക്ടീഷ്ണർ ശുഐബ് റിയാലു, സാജിദ് കടയ്ക്കൽ എന്നിവർ പ്രഭാഷണം നടത്തി.
ബിസ്മില്ലാ കടയ്ക്കൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ ബാസിത് കാസർകോഡ്, പ്രീതി ഗോപിനാഥ് എന്നിവർ ആശംസകളർപ്പിച്ചു.
സംഘടനാ രൂപീകരണ ചർച്ചകൾക്ക് സ്പർശം ഡയറക്ടർ അസ്ലം കോങ്ങാട്, റിയാസ് പൂവിൽ (Accus) എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ അക്യുപങ്ചർ അക്കാദമി ഡയറക്ടർ മുഹമ്മദ് റഫീക് സ്വാഗതവും സയ്യിദ് പി.എം.എസ് തങ്ങൾ ജീലാനി കൃതജ്ഞതയും പ്രാർത്ഥനയും നിർവഹിച്ചു.
Comments
comments
