You are here
Home > ദേശീയം > NDA യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് !

NDA യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് !

ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാകുമെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അവസാനമായി. ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി അമിത്ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

യു.പിയില്‍ നിന്നും രണ്ടുതവണ രാജ്യസഭയിലെത്തിയിട്ടുള്ള കോവിന്ദ് ബി.ജെ.പിയുടെ ഔദ്യോഗിക വക്താവുമാണ്. ബി.ജെ.പിയുടെ ദലിത് മോര്‍ച്ചയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ദലിത് വിഭാഗങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രം കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

Comments

comments

Top
>