
നാസറുദ്ദീൻ മണ്ണാർക്കാട്
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വര്ഷം ജിഡിപി 7.9% ൽ നിന്ന് 7.1% ലേക്ക് കുറഞ്ഞിരുന്നു. ഈ വര്ഷം നില മെച്ചപെടുത്തും എന്ന പ്രതീക്ഷ പുലർത്തുന്നതിനിടെയാണ് ഈ പുറകോട്ട് പോക്ക് ഉണ്ടായത്.
ഇതിനിടയ്ക്കാണ് മൂന്നാം പാദത്തിൽ മോദിയുടെ ആന മണ്ടത്തരം ഇന്ത്യയെ ബാധിക്കാൻ പോകുന്നത്. ഇനിവരുന്ന രണ്ടു മാസങ്ങൾ ഈ പാദത്തിൽ വളരെ പ്രധാനമാണ്.ലിക്വിഡിറ്റിയും സ്വതന്ത്രമായ വർക്കിംഗ് ക്യാപ്പിറ്റലും ഇല്ലാത്ത ഈ മൂന്നാം പാദത്തിൽ ജിഡിപി 5% ത്തിൽ താഴേക്ക് കൂപ്പ് കുത്തിയാലും അത്ഭുതമില്ല. കാര്യങ്ങൾ ഒന്ന് സെറ്റിൽ ആവാൻ ഇനിയും സമയം വേണമെന്നിരിക്കെ വർഷാവസാനം ജിഡിപി 7 നു താഴെ പോവാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അമേരിക്കക്കാർ വിസക്ക് ക്യൂ നിൽക്കാൻ ഇനിയുമൊരു നൂറ്റാണ്ട് കഴിയേണ്ടി വരും.
ഈ സാമ്പത്തിക വർഷത്തിൽ നേട്ടം കൈവരിക്കാൻ സാധ്യതയുള്ള ഒരേയൊരു ഫീൽഡ് ഓൺലൈൻ പേയ്‌മെന്റ് സർവീസ് നടത്തുന്ന ഏജൻസികളും കാർഡുകളും മാത്രമാണ്. വ്യവസായവും കൃഷിയും ഉണങ്ങിയാ കൊപ്ര പോലെയാവും.
സപ്പ്ളെ ചെയിനുകൾ താറുമാറായ ഒരു വിപണിയിൽ ആഭ്യന്തര ഉത്പാദനം പകുതിയാവാനാണു സാധ്യത. അങ്ങനെ സംഭവിച്ചാൽ നിലവിൽ ചൈനയോട് മത്സരിക്കുന്ന രാജ്യമെന്ന നിലയ്ക്ക് രാഷ്ട്രീയ പരമായും നമ്മുടെ നില ഒന്ന് കൂടി പരുങ്ങലിൽ ആവും. സാമ്പത്തിക സുസ്‌ഥിരത ഇല്ലെന്ന കാര്യം പറഞ്ഞ് വൻ തോതിൽ എഫ് ഡി ഐ നിക്ഷേപങ്ങൾ ഇന്ത്യയിൽ നിന്ന് പിന്വലിഞ്ഞ് മറ്റു രാജ്യങ്ങളിലേക്ക് ഒഴുകും. ഈ ഒഴുക്ക് ജനുവരിയിൽ ട്രംപ് അധികാരത്തിൽ വരുന്നതോടെ കൂടാനാണ് സാധ്യത. ഔട്ട് സോഴ്‌സിംഗ് ജോലികൾ ഇന്ത്യയിൽ നൽകുന്നില്ല എന്ന ഭ്രാന്തൻ സർജ്ജിക്കൽ സ്ട്രൈക്ക് ട്രംപ് നടത്തിയാൽ കൂനിൻമേൽ കുരു വന്ന പോലെ കാര്യങ്ങൾ വീണ്ടും കുഴയും.
ചുരുക്കത്തിൽ ഈ ഭരണത്തിൽ ഒരു അച്ഛാദിനും വരാൻ പോകുന്നില്ല. ഇന്ത്യ ഒരു അഞ്ചു വര്ഷം പുറകോട്ട് പോവാനാണ് എല്ലാ സാധ്യതയും
Comments
comments
