You are here
Home > ദേശീയം > സിറ്റിസൻ ന്യൂസ് ഔപചാരിക ഉദ്ഘാടനം അഡ്വ. പ്രശാന്ത ഭൂഷൺ നിർവഹിച്ചു

സിറ്റിസൻ ന്യൂസ് ഔപചാരിക ഉദ്ഘാടനം അഡ്വ. പ്രശാന്ത ഭൂഷൺ നിർവഹിച്ചു

തൃശൂർ: വാർത്താവിനിമയ രംഗത്തെ വേറിട്ടശബ്ദവും പുത്തൻ തരംഗവുമായി സിറ്റിസൻ ന്യൂസ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ ആണ് വാർത്താ സൈറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

തൃശൂർ സൽസബീൽ ഗ്രീൻ സ്കൂളില്‍ വെച്ച് നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം.

ഭരണകൂടവും മുതലാളിത്തവും മാധ്യമങ്ങളെ മുഴുവൻ വിലക്കെടുത്തിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള ജനകീയ മാധ്യമങ്ങൾക്കു മാത്രമേ ഇനി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരാനും സർവാധിപത്യ പ്രവണതകളെ ചെറുത്തുനിൽക്കുവാനും കഴിയൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Top
>