You are here
Home > കേരളീയം > ഒസ്സാന്‍മാരെ കല്യാണം കഴിക്കരുത് – സഖാഫിയുടെ ഫത്’വ വിവാദമാകുന്നു..

ഒസ്സാന്‍മാരെ കല്യാണം കഴിക്കരുത് – സഖാഫിയുടെ ഫത്’വ വിവാദമാകുന്നു..

കോഴിക്കോട് : ബാര്‍ബറുടെ കുടുംബത്തില്‍ നിന്നും കല്യാണം കഴിക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് സഖാഫിയുടെ ഫത്’വ. വാട്ട്സ്അപ്പ് പഠന ഗ്രൂപ്പില്‍ കാന്തപുരം വിഭാഗം പണ്ഡിതനായ ജാബിര്‍ സഖാഫി നല്‍കിയ ഫത്’വയാണ് വിവാദമായിരിക്കുന്നത്.

ഒസ്സാന്‍മാരെ മാത്രമല്ല, താഴ്ന്ന ജോലികള്‍ ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നൊന്നും വിവാഹം കഴിക്കരുതെന്നാണ് സഖാഫി പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ഇതിലൂടെ ബാര്‍ബര്‍മാരുടെ തൊഴിലിനെ തരംതാഴ്ത്തി ചിത്രീകരിക്കുകയാണ് കാന്തപുരം വിഭാഗം പണ്ഡിതന്‍ ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്.

വീഡിയോ കാണാം

ഇസ്ലാമില്‍ ജന്മത്തിന്‍റെയോ തൊഴിലിന്‍റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും ഇല്ലെന്നും ഭയഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ വ്യക്തികള്‍ക്ക് മഹത്വം കൈവരുന്നുള്ളൂവെന്നും ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ഇതര പണ്ഡിതന്‍മാര്‍ വിശദീകരിക്കുമ്പോഴാണ് കാന്തപുരത്തിന്‍റെ പ്രിയശിഷ്യന്‍റെ വംശീയമായ ഈ അധിക്ഷേപം.

ബാര്‍ബര്‍മാരുടെ മക്കളെ വിവാഹം കഴിക്കരുതെന്ന് മതവിധി നല്‍കിയത് തങ്ങളെ അപമാനിക്കുന്നതും മക്കളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും ബാര്‍ബര്‍ അസോസിയേഷനുകള്‍ പ്രതിഷേധിച്ചു. ജാബിര്‍ സഖാഫി ഈ വിഷയത്തില്‍ മാപ്പുപറയണമെന്നും തന്‍റെ പ്രസ്താവന പിന്‍വലിക്കണമെന്നും ബാര്‍ബേഴ്സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

Comments

comments

Top
>