You are here
Home > Uncategorized > നോട്ട് പ്രിന്‍റ് ചെയ്യാന്‍ സര്‍ക്കാരിനെ സഹായിച്ചു. സംഘം പ്രവര്‍ത്തകനെ പോലീസ് പൊക്കി

നോട്ട് പ്രിന്‍റ് ചെയ്യാന്‍ സര്‍ക്കാരിനെ സഹായിച്ചു. സംഘം പ്രവര്‍ത്തകനെ പോലീസ് പൊക്കി

തൃശൂര്‍: സംഘപരിവാർ പ്രവര്‍ത്തകന്‍റെ  വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും നോട്ടുണ്ടാക്കാൻ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തു.

യുവമോര്‍ച്ചയുടെ പഞ്ചായത്ത് കമ്മിറ്റി അംഗമായ മതിലകം എരാച്ചേരി രാകേഷിന്‍റെ വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ പിടിച്ചത്.

രണ്ടായിരത്തിന്‍റെ 60 നോട്ടുകളും അഞ്ഞൂറിന്‍റെ 20നോട്ടുകളും അമ്പതിന്‍റെ 10 നോട്ടുകളും, ഇരുപതിന്‍റെ 12 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ലാപ്ടോപ്പ്, കളർ ഫോട്ടോസ്റ്റാറ്റ് പ്രിൻറർ, ബോണ്ട് പേപ്പർ എന്നിവയും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുത്തു.

Comments

comments

Top
>