You are here
Home > Uncategorized

നോട്ട് പ്രിന്‍റ് ചെയ്യാന്‍ സര്‍ക്കാരിനെ സഹായിച്ചു. സംഘം പ്രവര്‍ത്തകനെ പോലീസ് പൊക്കി

തൃശൂര്‍: സംഘപരിവാർ പ്രവര്‍ത്തകന്‍റെ  വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും നോട്ടുണ്ടാക്കാൻ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തു. യുവമോര്‍ച്ചയുടെ പഞ്ചായത്ത് കമ്മിറ്റി അംഗമായ മതിലകം എരാച്ചേരി രാകേഷിന്‍റെ വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ പിടിച്ചത്. രണ്ടായിരത്തിന്‍റെ 60 നോട്ടുകളും അഞ്ഞൂറിന്‍റെ 20നോട്ടുകളും അമ്പതിന്‍റെ 10 നോട്ടുകളും, ഇരുപതിന്‍റെ 12 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ലാപ്ടോപ്പ്, കളർ ഫോട്ടോസ്റ്റാറ്റ് പ്രിൻറർ, ബോണ്ട് പേപ്പർ എന്നിവയും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുത്തു.

മാധ്യമമാടമ്പി, രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയോ.?

മാധ്യമമാടമ്പി, രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയോ.? By പ്രഭാകരൻ വരപ്രത്ത് --------------------------------------- ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടത്തിലോ ബഹുജനങ്ങളുടെ മനുഷ്യാവകാശ പോരാട്ടത്തിലോ യാതൊരു പുരോഗമനപരമായ സംഭാവനയും നൽകാതെയും, മറിച്ച് ആവുന്നത്ര പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വ്യക്തി സ്വദേശാഭിമാനിയായി വാഴ്ത്തപ്പെടുമ്പോൾ സംഭവിക്കുന്നത് വസ്തുതകളുടെ വളച്ചൊടിക്കൽ മാത്രമല്ല, ചരിത്രം സ്വാർത്ഥമതികളുടെ കൈകളിൽ കേവലം മർദ്ദനോപകരണമായി മാത്രം അധ:പ്പതിക്കുക കൂടിയാണ്. കേരളത്തിലെ മർദ്ദിത ജനകോടികളുടെ അവകാശപ്പോരാട്ടങ്ങൾക്കു തടയിടാൻ വർഗ്ഗീയവിഷം ചീന്തിയാടിയ രാമകൃഷ്ണപിള്ളയുടെ 'മനുവാദമുഖം' പൊതു സമൂഹം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്. 2. സ്വദേശത്ത് എന്തെങ്കിലും അഭിമാനകരമായത്

ഗെയ്ൽ സുരക്ഷിതമോ ? ആന്ധ്രയിലെ തീപിടുത്തം കാണൂ..

തൃശ്ശൂര്‍: ജനം അംഗീകരിക്കുന്നില്ലെങ്കില്‍ പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ചും ഗെയ്ൽ നടപ്പിലാക്കുമെന്ന നിലപാടിലാണല്ലോ ഇടത് സര്‍ക്കാര്‍. ഗ്യാസ് പൈപ്പ്ലൈനിനെ സംബന്ധിച്ച് പ്രചരിക്കുന്ന ആശങ്കകളെല്ലാം അസ്ഥാനത്താണെന്നും ഇത് തീര്‍ത്തും സുരക്ഷിതമാണെന്നും ജനവാസകേന്ദ്രങ്ങളിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നുപോകുന്നതു കൊണ്ട് യാതൊരു അപകടവും സംഭവിക്കാനില്ലെന്നുമാണ് സര്‍ക്കാര്‍ അനുകൂലികളുടെ വാദം. എന്നാല്‍, 2017 ജൂൺ 27 ന് ആന്ധ്രാപ്രദേശില്‍ ഗെയ്ൽ ഗ്യാസ് പൈപ്പ്ലൈനില്‍ ഉണ്ടായ സ്ഫോടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഈ അഭിപ്രായത്തെ മാറ്റിമറിക്കുന്നതാണ്. 18 മരണവും 40 ലേറെ

Top
>